Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അതല്ല ഞാൻ ഉദ്ദേശിച്ചത്': വിരമിക്കുന്നില്ലെന്ന് വിക്രാന്ത് മാസി

'അതല്ല ഞാൻ ഉദ്ദേശിച്ചത്': വിരമിക്കുന്നില്ലെന്ന് വിക്രാന്ത് മാസി

നിഹാരിക കെ എസ്

, ചൊവ്വ, 3 ഡിസം‌ബര്‍ 2024 (18:56 IST)
2025 ന് ശേഷം അഭിനയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തയില്‍ വ്യക്തത വരുത്തി  നടന്‍ വിക്രാന്ത് മാസി രംഗത്ത്. സോഷ്യല്‍മീഡിയ പോസ്റ്റിലെ തന്റെ വാക്കുകള്‍ ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് താരം പറയുന്നു.

'ഞാന്‍ റിട്ടയര്‍ ചെയ്യുന്നില്ല. ഒരു നീണ്ട ഇടവേള വേണം. വീട് വല്ലാതെ മിസ് ചെയ്യുന്നു,ആരോഗ്യവും ശ്രദ്ധിക്കണം… ആളുകള്‍ ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്', വിക്രാന്ത് മാസി സ്വകാര്യ മാധ്യമത്തിനോട് തന്റെ ഭാഗം വിശദീകരിച്ചു.
 
നടന്‍ വിക്രാന്ത് മാസി അഭിനയത്തില്‍ നിന്ന് വിരമിക്കുന്നു എന്ന വാര്‍ത്തയ്ക്ക് കഴിഞ്ഞ ദിവസം ഇടവരുത്തിയത് അദ്ദേഹത്തിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് തന്നെയായിരുന്നു.
 
അടുത്ത വർഷത്തോടെ വിരമിക്കാനാണ് പ്ലാൻ. നിങ്ങളുടെ മായാത്ത പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നുവെന്നും ഭര്‍ത്താവ്, അച്ഛന്‍, മകന്‍ എന്നീ നിലകളില്‍ വീണ്ടും പ്രവർത്തിക്കാനുള്ള സമയമായെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘എക്കാലവും കടപ്പെട്ടിരിക്കുന്നു’ എന്ന് അദ്ദേഹം നേരത്തെ കുറിപ്പിന്റെ അവസാനം കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജായി റിഷഭ് ഷെട്ടിയെത്തുന്നു