Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകൾ സിനിമയാകുന്നു- ട്രെയിലർ പുറത്ത്

ദേശം കടന്ന്, ഭാഷ കടന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകൾ

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകൾ സിനിമയാകുന്നു- ട്രെയിലർ പുറത്ത്
, വെള്ളി, 22 ഫെബ്രുവരി 2019 (12:31 IST)
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍ സിനിമയാകുന്നു. കവേലില്‍ ഫിലിംസിന്റെ ബാനറില്‍ ആന്റോ ഇലഞ്ഞി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘ദ ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെഫേര്‍ഡ്(The Dark Shades of An Angel And The Shepherd)’ എന്നാണ് പേരിട്ടിരിക്കുന്നത്.
 
മൂന്ന് ഭാഷകളില്‍ ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി. മലയാളത്തിലെയും തമിഴിലെയും പ്രഗത്ഭ താരങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ സംവിധായകന്‍ രാംദാസ് രാമസ്വാമി ഒരു മുഖ്യവേഷം കൈകാര്യം ചെയ്യുന്നു. 
 
വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അനില്‍ വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍ ജെസിയും ജോസിയുമാണ്. ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിംഗ് ഡല്‍ഹിയിലും ജലന്ധറിലുമായി മാര്‍ച്ച് അവസാന വാരം നടക്കും.
 
ചിത്രത്തിന്റെ ട്രെയിലർ മറുനാടൻ ടി വി പുറത്തുവിട്ടു. ഒരു മെത്രാന്റെയും കന്യാസ്ത്രീയുടെയും ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളാണ് കഥ. അതോടൊപ്പം, മറ്റ് കന്യാസ്ത്രീകളേയും ബിഷപ് ദുരുപയോഗം ചെയ്യുന്നത് ട്രെയിലറിൽ വ്യക്തമാണ്. 
 
കൊച്ചിയില്‍ നീത് ആവശ്യപ്പെട്ട് കന്യാസ്ത്രികള്‍ നടത്തിയ സമരത്തില്‍ പങ്കാളികളായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഒരു അധോലോക നായകന്റെ കുമ്പസാരം’ - ചോരയ്ക്ക് ചോര കൊണ്ട് കണക്ക് തീർക്കാൻ മമ്മൂട്ടിയുടെ ഡോൺ എത്തുന്നു!