Webdunia - Bharat's app for daily news and videos

Install App

എല്ലുകള്‍ ഒടിഞ്ഞിരുന്നു,വലതുകണ്ണിന്റെ കോര്‍ണിയയ്ക്ക് പരിക്കേറ്റു,ഉടനേതന്നെ ശസ്ത്രക്രിയ ചെയ്യണമെന്ന് തേജ സജ്ജ

കെ ആര്‍ അനൂപ്
ശനി, 20 ജനുവരി 2024 (11:18 IST)
Teja Sajja
2024ലെ സര്‍പ്രൈസ് ഹിറ്റാണ്പ്രശാന്ത് വര്‍മ സംവിധാനംചെയ്ത ഹനുമാന്‍. പൊങ്കലിന് റിലീസ് ചെയ്ത സിനിമയില്‍ തേജ സജ്ജയാണ് നായകനായി അഭിനയിച്ചത്.പ്രശാന്ത് വര്‍മ സംവിധാനംചെയ്ത ചിത്രം ഇതിനോടകം തന്നെ 150 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. നിരവധി സാഹസിക രംഗങ്ങള്‍ സിനിമയിലുണ്ട്, സിനിമയില്‍ അഭിനയിക്കുന്നതിനിടെ കണ്ണിന് പരിക്കേറ്റിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് തേജ സജ്ജ.
 
ചിത്രീകരണത്തിനിടെ തേജയുടെ വലതുകണ്ണിനാണ് പരിക്കേറ്റത്. പരിക്ക് പൂര്‍ണമായി ബേധമാകണമെങ്കില്‍ ശസ്ത്രക്രിയ ചെയ്യണമെന്നും നടന്‍ പറഞ്ഞു.
 
'ഹനുമാന്റെ ചിത്രീകരണത്തിനിടെ എല്ലുകള്‍ ഒടിഞ്ഞിരുന്നു. പരിക്കുകള്‍ ഇപ്പോഴുമുണ്ട്. ഇടയ്ക്ക് വലതുകണ്ണിന്റെ കോര്‍ണിയയ്ക്ക് പരിക്കേറ്റു. ഈ മുറിവ് ഉണങ്ങുന്നതേയുള്ളൂ. കഥാപാത്രത്തിനായ് കണ്ണില്‍ ഉപയോഗിച്ച ചുവന്ന ലെന്‍സ് കാരണമുണ്ടായതാണ് കോര്‍ണിയയിലെ പരിക്ക്. കൂടാതെ ഒരുപാട് പൊടിയും ചെറിയ കല്ലുമെല്ലാം കണ്ണില്‍ വീണു. വേദനാജനകമായിരുന്നു അത്. കാഴ്ച പൂര്‍ണമായും പഴയപോലെയാവണമെങ്കില്‍ ഉടനേതന്നെ ശസ്ത്രക്രിയ ചെയ്യണം.''-തേജ സജ്ജ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകും: കെകെ ശൈലജ

പുരുഷന്മാര്‍ക്കും തുല്യത വേണം: വനിതാദിനത്തില്‍ വിവാദ പോസ്റ്റുമായി മില്‍മ

അടുത്ത ലേഖനം
Show comments