Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും ശ്രീനിവാസന്‍ എത്തി, സ്‌നേഹത്തോടെ സ്വീകരിച്ച് സുരേഷ് ഗോപി, ഭാഗ്യയുടെ വിവാഹ റിസപ്ഷന്‍ വിശേഷങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും ശ്രീനിവാസന്‍ എത്തി, സ്‌നേഹത്തോടെ സ്വീകരിച്ച് സുരേഷ് ഗോപി, ഭാഗ്യയുടെ വിവാഹ റിസപ്ഷന്‍ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

, ശനി, 20 ജനുവരി 2024 (09:08 IST)
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ റിസപ്ഷന്‍ കൊച്ചിയില്‍ നടന്നു. പ്രധാന ആകര്‍ഷണം മലയാളം സിനിമയിലെ പ്രമുഖരെല്ലാം കുടുംബസമേതം എത്തി എന്നതാണ്. മമ്മൂട്ടിയും ദുല്‍ഖറും ശ്രീനിവാസനും ഒക്കെ കുടുംബത്തോടെയാണ് വന്നത്. ഹണി റോസ് കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള താരങ്ങളും പങ്കെടുത്തു. തിരുവനന്തപുരത്തും വിവാഹ സല്‍ക്കാരം ഉണ്ടായിരിക്കും.
ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയിലും തന്റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീനിവാസനെ സുരേഷ് ഗോപി സ്‌നേഹത്തോടെ സ്വീകരിച്ചു. തമാശയും ചിരിയും ഒക്കെ വേദിയില്‍ നിറഞ്ഞു. ഒത്തുചേരലില്‍ മമ്മൂട്ടിയും സ്‌റ്റൈലിഷ് ലുക്കിലാണ് എത്തിയത്.
ജനുവരി 17ന് ഗുരുവായൂരില്‍ വച്ചായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്.ശ്രേയസ് ആണ് ഭാഗ്യയുടെ ഭര്‍ത്താവ്.ഗോകുല്‍ സുരേഷിന്റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴിലും സ്ഥാനമുറപ്പിക്കാന്‍ ഉണ്ണി മുകുന്ദന്‍, വെട്രിമാരന്റെ കഥയില്‍ സൂരിയ്ക്കും ശശികുമാറിനുമൊപ്പം മുഖ്യറോളില്‍