Webdunia - Bharat's app for daily news and videos

Install App

ആർക്കും താൽപ്പര്യമില്ല, മോഹൻലാലിനും മതിയായി: ഇനിയെന്ത്?

നിഹാരിക കെ എസ്
ശനി, 19 ഒക്‌ടോബര്‍ 2024 (09:20 IST)
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടനൊന്നും ഉണ്ടാകില്ലെന്ന് സൂചന. നിലവിലെ ഭരണസമിതി രാജിവെച്ച് രണ്ടുമാസമായെങ്കിലും ഔത്തിയ ഭരണസമിതി സംബന്ധിച്ച ചർച്ചകളൊന്നും നടക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ജനറൽബോഡി വിളിക്കാനോ തിരഞ്ഞെടുപ്പുനടത്താനോയുള്ള ഒരു നടപടിയും ഇതുവരെയായിട്ടില്ല. ഇതുസംബന്ധിച്ച ആശയക്കുഴപ്പത്തിലാണ് നിലവിലുള്ള നേതൃത്വം.
 
ജൂൺവരെ കാവൽഭരണസമിതിക്ക് തുടരാമെന്ന് ബൈലോയിൽ പറയുന്നതിനാൽ ഇതിനാകും സാധ്യത കൂടുതലെന്നാണ് റിപ്പോർട്ട്. ജൂൺ അടുക്കുമ്പോഴാകും പുതിയ ഭരണസമിതിക്കായുള്ള ചർച്ചകളും തിരഞ്ഞെടുക്കും നടക്കുക. ജൂൺ വരെ സമയമുള്ളതുകൊണ്ടാണ് തിടുക്കപ്പെട്ട് ജനറൽബോഡി വിളിക്കാത്തതിന്നാൻ ഒരു പ്രധാന ഭാരവാഹി പറയുന്നത്. 
 
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, ജനറൽ സെക്രട്ടറി സിദ്ദിഖ് ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരേ ലൈംഗികാരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഭരണസമിതി മുഴുവൻ ഓഗസ്റ്റ് 27-ന് രാജിവെച്ചത്. രണ്ടുമാസത്തിനുള്ളിൽ പുതിയ ഭരണസമിതി ചുമതലയിൽ വരുമെന്നായിരുന്നു രാജിസമയം, സംഘടന അറിയിച്ചത്. പകരക്കാരെ കണ്ടെത്താൻ കഴിയാത്തതാണ് തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ ആകാൻ കാരണമെന്നാണ് സൂചന. ഇനി ഒരു സ്ഥാനത്തേക്കുമില്ലെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കിക്കഴിഞ്ഞു. യുവതാരങ്ങളും മുന്നിലേക്കുവരാൻ ആഗ്രഹിക്കുന്നില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണം: പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അടുത്ത ലേഖനം
Show comments