Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യ സിനിമ നിര്‍മ്മിക്കും, നായകനായി സൈജു കുറുപ്പ്, ചിത്രീകരണത്തിന് നാളെ തുടക്കമാകും

The film will be produced by his wife

കെ ആര്‍ അനൂപ്

, ശനി, 9 മാര്‍ച്ച് 2024 (09:13 IST)
സൈജു കുറുപ്പ് സിനിമ തിരക്കുകളിലാണ്. നവാഗതനായ കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത് സൈജുവിന്റെ ഭാര്യ കൂടിയായ അനുപമ.ബി. നമ്പ്യാരാണ്. 
 
സൈജു കുറുപ്പ് എന്റര്‍ടൈമെന്റ്‌സിന്റെ ബാനറില്‍ അനുപമയും തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂജ ചടങ്ങുകള്‍ നാളെ ആരംഭിക്കും. അങ്കമാലി ജോഷ് മാളില്‍ വെച്ചാണ് ചടങ്ങുകള്‍. തുടര്‍ന്ന് ചിത്രീകരണം ആരംഭിക്കും. മാള, അന്നമനട എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്‍.
 
സൈജു കുറുപ്പ് എന്റര്‍ടൈമെന്റ്‌സിന്റെ ആദ്യ സിനിമ കൂടിയാണിത്. സായികുമാര്‍, അഭിരാം രാധാകൃഷ്ണന്‍, കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, സോഹന്‍ സീനുലാല്‍, നന്ദു പൊതുവാള്‍, ഗംഗ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന രസകരമായ സിനിമ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനുഷിനെ സംവിധാനം ചെയ്യുന്നില്ല, കേട്ടതെല്ലാം ശരിയല്ല, വാര്‍ത്തകളില്‍ പ്രതികരിച്ച് 'മഞ്ഞുമ്മല്‍ ബോയ്‌സ്' സംവിധായകന്‍ ചിദംബരം