Webdunia - Bharat's app for daily news and videos

Install App

ആടുമായുള്ള രംഗം ഒഴിവാക്കാമെന്ന് ബ്ലെസി; പൃഥ്വിരാജും ബെന്യാമിനും വാശി പിടിച്ചു !

മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് എന്ന കഥാപാത്രം അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം

രേണുക വേണു
ബുധന്‍, 31 ജനുവരി 2024 (12:24 IST)
ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ദി ഗോട്ട് ലൈഫ് (ആടുജീവിതം). ബെന്യാമിന്റെ ആടുജീവിതം എന്ന പ്രശസ്തമായ കഥയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ദി ഗോട്ട് ലൈഫില്‍ പൃഥ്വിരാജ് സുകുമാരനാണ് നായകന്‍. ബ്ലെസിയുടെ തന്നെയാണ് തിരക്കഥ. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 
 
മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് എന്ന കഥാപാത്രം അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം. മരുഭൂമിയില്‍ വെച്ച് ആടുകള്‍ക്കൊപ്പമുള്ള നജീബിന്റെ ഒരു രംഗമുണ്ട് ആടുജീവിതം കഥയില്‍. സിനിമയില്‍ ഇത് വേണ്ടെന്നുവയ്ക്കാന്‍ സംവിധായകന്‍ ബ്ലെസി തീരുമാനിച്ചിരുന്നു. എന്നാല്‍ ആ ഭാഗം സിനിമയില്‍ വേണമെന്ന് പൃഥ്വിരാജും കഥാകൃത്ത് ബെന്യാമിനും വാശി പിടിക്കുകയായിരുന്നു. പ്രേക്ഷകരെ അസ്വസ്ഥമാക്കുന്ന രംഗമാണ് ഇതെന്നും അതുകൊണ്ടാണ് ബ്ലെസി ഈ രംഗം ഒഴിവാക്കാമെന്ന നിലപാടെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍.റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു. അമല പോളാണ് നായിക. ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments