എന്നേയും എന്റെ പപ്പയേയും സ്വീകരിച്ചതിൽ നന്ദി: മമ്മൂട്ടിയുടെ 'മകൾ' പറയുന്നു
ഗ്രേറ്റ് ഫാദറിലെ 'ദ ഗ്രേറ്റ് പപ്പ'യെ സ്വീകരിച്ചതിൽ നന്ദി; അനിഖ
മമ്മൂട്ടി നായകനായെത്തിയ ഗ്രേറ്റ് ഫാദർ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സോടെ ഓടുകയാണ്. ആദ്യ ദിവസത്തെ കളക്ഷൻ കൊണ്ട് തന്നെ മലയാള സിനിമയിൽ റെക്കോർഡിട്ട മമ്മൂട്ടിയുടെ ഈ വിജയം അവിശ്വസനീയമാണ്. ചിത്രം ഏറ്റെടുത്തതിൽ എല്ലാവരോടും നന്ദി അറിയിച്ചിരിക്കുകയാണ് ബാലതാരമായി എത്തിയ അനിഖ. മാതൃഭൂമിയിലൂടെയാണ് അനിഖ തന്റെ സന്തോഷം പങ്കുവെച്ചത്.
ദി ഗ്രേറ്റ്ഫാദര്‍ ആദ്യദിന ബോക്സോഫീസ് കളക്ഷന്‍ മലയാളത്തിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണ്. ഒന്നാം ദിനം 4.31 കോടി രൂപയാണ് ഗ്രേറ്റ്ഫാദര്‍ വാരിക്കൂട്ടിയത്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ പുലിമുരുകന്‍റെ ആദ്യദിന കളക്ഷന്‍ 4.05 കോടി രൂപയായിരുന്നു. പുലിമുരുകന്‍ 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ചരിത്രമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഗ്രേറ്റ്ഫാദറിന്‍റെ കാര്യത്തിലും അത് സംഭവിക്കുമെന്ന് തീര്‍ച്ച.
ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായമനുസരിച്ച് ആദ്യം 30 ദിവസത്തിനുള്ളില്‍ ദി ഗ്രേറ്റ്ഫാദര്‍ 100 കോടി ക്ലബില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. ചിത്രം 15 ദിവസം കൊണ്ട് മുന്തിരിവള്ളികളുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്നും പ്രവചനമുണ്ട്. എന്തായാലും മമ്മൂട്ടി ഫുള്‍ ഫോമില്‍ ബോക്സോഫീസ് ഭരിക്കുന്നത് ഏറെക്കാലത്തിന് ശേഷമാണ് കാണാന്‍ കഴിയുന്നത്.