Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെയും ശ്രീനിവാസിന്റെയും ജീവിത കഥ?'വര്‍ഷങ്ങള്‍ക്ക് ശേഷം'സിനിമയിലെ ആരാധകരുടെ പുതിയ കണ്ടെത്തല്‍

കെ ആര്‍ അനൂപ്
വ്യാഴം, 15 ഫെബ്രുവരി 2024 (15:26 IST)
Mohanlal, Sreenivasan
'വര്‍ഷങ്ങള്‍ക്ക് ശേഷം' റിലീസിനെ ഒരുങ്ങുമ്പോള്‍ ആരാധകരുടെ മനസ്സില്‍ പഴയ മോഹന്‍ലാലിനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്. തൊണ്ണൂറുകളിലെ ലാലിനെ ഓര്‍മിപ്പിക്കുന്ന രൂപഭാവങ്ങളുമായാണ് സിനിമയുടെ ടീസറില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടത്.വിന്റേജ് ലാലേട്ടനെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ടീസറിന് താഴെ കൂടുതല്‍ ആളുകളും എഴുതിയത്. പ്രണവിന്റെ സംസാരവും ഭാവവും ചില സീനുകളും ഒക്കെ പഴയ മോഹന്‍ലാലിനെ സമ്മാനിച്ചു എന്ന് വേണം പറയാന്‍. 
 
പ്രണവിന്റെ ഡയലോഗിനിടയിലെ മോനെ എന്ന വിളി പോലും പഴയ മോഹന്‍ലാലിനോട് സാമ്യം ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. മറുവശത്ത് പ്രണവ് കഷ്ടപ്പെട്ട് മോഹന്‍ലാലിനെ പഠിക്കുകയാണെന്ന കമന്റുകളും വന്നു. വര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ തന്നെ സിനിമ പ്രേമികള്‍ക്കിടയില്‍ പ്രചരിച്ച ഒരു അഭിമുഖമായിരുന്നു ഇത് മോഹന്‍ലാലിന്റെയും ശ്രീനിവാസിന്റെയും കഥയാണ് പറയാന്‍ പോകുന്നതെന്ന്. ടീസര്‍ കൂടി എത്തിയതോടെ ഈ അഭ്യൂഹങ്ങള്‍ ശരിയാണെന്ന് തരത്തിലുള്ള പ്രചാരണങ്ങളും വന്നുതുടങ്ങി. ശ്രീനിവാസിന്റെ മകനായ വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസിന്റെ മകനും മോഹന്‍ലാലിന്റെ മകനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും. ഡീസലില്‍ കാണിക്കുന്ന പല രംഗങ്ങളും ഇരുവരുടെയും ജീവിതകഥയെ ആകാനുള്ള സാധ്യതയാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
 
ടീസറില്‍ ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം കണ്ണൂരിലെ ഒരു കോളേജില്‍ നിന്നും ഡ്രോപ് ഔട്ട് ചെയ്യുന്നതായി കാണിക്കുന്നുണ്ട്. ശ്രീനിവാസന്‍ കണ്ണൂര്‍ കാരന്‍ ആണല്ലോ, ഇവിടെ നടനെയാണ് പരാമര്‍ശിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. പ്രണവ് മദ്യപിക്കുന്ന ഒരു സീന്‍ മോഹന്‍ലാലിന്റെ അയാള്‍ കഥ എഴുതുകയാണെന്ന് സിനിമയിലെ സാഗര്‍ കോട്ടപ്പുറത്തെ ഓര്‍മിപ്പിക്കുന്നത് പോലെയാണെന്നും പറയപ്പെടുന്നു. പ്രണവ് ധ്യാനും ചെന്നൈയില്‍ എത്തുമ്പോള്‍ എംജിആറിന്റെ കട്ടൗട്ട് കാണിക്കുന്നുണ്ട്.
 മോഹന്‍ലാല്‍ ഒരു കടുത്ത എംജിആര്‍ ആരാധകനാണ് എന്നതിന്റെ തെളിവാണ് ഇത്. എന്തായാലും കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും എന്ന് പ്രതീക്ഷിക്കാം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ; മുന്നറിയിപ്പുമായി ആര്‍ബിഐ

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും

വോട്ടെടുപ്പ്: പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും. അനധികൃത കുടിയേറ്റക്കാരെ സൈന്യത്തെ ഉപയോഗിച്ച് നാടുകടത്തും: ഉറച്ച പ്രഖ്യാപനവുമായി ട്രംപ്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

അടുത്ത ലേഖനം
Show comments