അനുപമയോട് പ്രേമമാണെന്ന് വാര്‍ത്ത വന്നു, പിന്നെ ദിലീപിന്റെ മകള്‍,സിംഗിളാണ്, മിംഗിളാകാന്‍ താല്‍പര്യമില്ലെന്ന് മാധവ് സുരേഷ്

കെ ആര്‍ അനൂപ്
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (08:06 IST)
മാധ്യമങ്ങള്‍ തന്റെ വിവാഹം നാലഞ്ചു തവണ നടത്തിയെന്ന് മാധവ് സുരേഷ്. നടി അനുപമ പരമേശ്വരനുമായി പ്രചരിച്ച വിവാഹവാര്‍ത്തകളെ കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറയുകയാണ് മാധവ്.
 
'മീഡിയക്കാര്‍ എന്നെ കൊണ്ട് നാല്, അഞ്ച് തവണ വിവാഹം കഴിപ്പിച്ച വ്യക്തിയായ സെലിനാണ്.എന്ത് മെസേജാണ് അവള്‍ക്ക് അയച്ചതെന്ന് പക്ഷെ കാണിക്കില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സെലിന്‍. അവിടെ വെച്ച് നിര്‍ത്തുന്നു. പിന്നെ എന്നെ നാട്ടിലെ എലിജിബില്‍ ബാച്ച്‌ലറായിട്ടാണ് മാധ്യമങ്ങള്‍ കണ്ടിട്ടുള്ളതെന്ന് തോന്നുന്നു. ആദ്യം ഞാന്‍ അനുപമയുമായി ഫോട്ടോയിട്ടപ്പോള്‍ എനിക്ക് അനുപമയോട് പ്രേമമാണെന്ന് വാര്‍ത്ത വന്നു.
അനുപമ എന്റെ നല്ല സുഹൃത്താണ്. സിനിമയിലൊക്കെ എന്നെ ഒരുപാട് ഹെല്‍പ്പ് ചെയ്തിട്ടുള്ളയാളാണ്. പിന്നെ മീനൂട്ടിയുമായും ദിലീപ് അങ്കിളുമായും കാവ്യ ചേച്ചിയുമായുള്ള ഫോട്ടോ ഇട്ടപ്പോള്‍ മീനാക്ഷിയുമായി എന്റെ വിവാഹം ഉറപ്പിച്ചെന്ന് വാര്‍ത്ത വന്നു.
 
അങ്ങനെ രണ്ട് മൂന്ന് വര്‍ഷം പോയി. ഒരുപാട് സുഹൃത്തുക്കള്‍ ഉള്ളയാളല്ല ഞാന്‍. എനിക്കുള്ള സുഹൃത്തുക്കളില്‍ നല്ല സുഹൃത്താണ് സെലിന്‍. അതുകൊണ്ടാണ് എന്റെ ജെനുവിന്‍ ഫീലിങ്‌സ് വെച്ച് അവള്‍ക്ക് ഞാന്‍ പിറന്നാള്‍ ആശംസ ഇട്ടത്. അപ്പോഴും സുരേഷ് ഗോപിയുടെ മകന്റെ വിവാഹം ഉറപ്പിച്ചെന്ന് വാര്‍ത്ത വന്നു.
 
എന്റെ വീട്ടുകാര്‍ ആദ്യം ഒന്ന് തീരുമാനിച്ചോട്ടെ. എന്നിട്ട് പതുക്കെ നമുക്ക് അതിലേക്ക് എത്താം. എന്തെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ അറിയിക്കാം. സിംഗിളാണ് ഞാന്‍ പക്ഷെ മിംഗിളാകാന്‍ താല്‍പര്യമില്ല',- മാധവ് പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments