Webdunia - Bharat's app for daily news and videos

Install App

ഉണ്ണി മുകുന്ദന്റെ മനസ് കവർന്ന ഏക നടി!

നിഹാരിക കെ.എസ്
വ്യാഴം, 2 ജനുവരി 2025 (10:15 IST)
മാർക്കോ റിലീസിനുശേഷം ഉണ്ണി മുകുന്ദനാണ് സോഷ്യൽ മീഡിയയിലെ താരം. സാധാരണക്കാരുടെ ഇടയിൽ നിന്നും വളർന്ന് വന്ന പയ്യന്റെ വിജയം ആഘോഷിക്കുകയാണ് സിനിമാപ്രേമികൾ. ഒരു ​ഗോഡ് ഫാദറും സിനിമയിൽ കൈപിടിച്ച് ഉയർത്താൻ ഇല്ലാതെയാണ് ഉണ്ണി ഇവിടം വരെയെത്തിയത്. മാർക്കോ നൂറ് കോടിയിലേക്ക് കുതിക്കുമ്പോൾ നടന്റെ പഴയൊരു അഭിമുഖം ചർച്ചയാവുകയാണിപ്പോൾ.
 
വർഷങ്ങൾക്ക് മുമ്പ് ജെബി ജം​ഗ്ഷനിൽ അതിഥിയായി എത്തിയപ്പോൾ തെന്നിന്ത്യൻ താര സുന്ദരി അനുഷ്ക ഷെട്ടിയോട് തോന്നിയ ക്രഷ് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയിരുന്നു. ഒപ്പം പ്രവർത്തിക്കുന്നവരുടെ മനസിൽ വലിയ സ്ഥാനം നേടാൻ അനുഷ്കയ്ക്ക് കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഉണ്ണി മുകുന്ദൻ പ്രൊപ്പോസ് ചെയ്യാനാ​ഗ്രഹിച്ച നടിയാണ് അനുഷ്ക. 
 
പത്ത് മാസം ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ അനുഷ്കയുടെ വ്യക്തിത്വം തന്നെ ആകർഷിച്ചുവെന്നാണ് നടൻ പറഞ്ഞത്. അനുഷ്കയുടെ സ്റ്റാർഡത്തോട് കിടപിടിക്കുന്ന രീതിയിൽ നിൽക്കുന്നൊരു സ്റ്റാർ ആയിരുന്നു താനെങ്കിൽ അവരെ പ്രപ്പോസ് ചെയ്തേനെ എന്നാണ് ഉണ്ണി പറഞ്ഞത്. 
 
'അനുഷ്കയിൽ‌ ഞാൻ വീണുപോയി. കുറച്ച് പ്രായം കൂടിപ്പോയി. പക്ഷെ പ്രായം ഒരു പ്രശ്നമായിരുന്നില്ല. ഒരു പോരായ്മ എന്ന രീതിയിൽ എനിക്ക് തോന്നിയത് പുള്ളിക്കാരി വലിയൊരു സ്റ്റെയ്ച്ചറിലാണ്. ഞാനും ആ രീതിയിൽ നിൽക്കുന്നൊരു സ്റ്റാർ ആയിരുന്നുവെങ്കിൽ അവരെ ഞാൻ പ്രപ്പോസ് ചെയ്തേനെ എന്ന രീതിയിൽ ആയിരുന്നു. നല്ലൊരു വ്യക്തിത്വമാണവർ. തസ്തിക വെച്ചാണ് ആളുകൾക്ക് ബഹുമാനം കിട്ടുക. പക്ഷെ അനുഷ്കയുടെ കാര്യത്തിൽ അങ്ങനെയല്ല. സ്പോട്ട് ബോയി തൊട്ട് സംവിധായകൻ വരെ എല്ലാവരും ഒരുപോലെയാണ്. സിനിമയിൽ അഭിനയിക്കാത്ത പെൺകുട്ടി എങ്ങനെയാണോ അങ്ങനെയാണ് അനുഷ്ക. അവർക്ക് അഭിനയം വേറെ ജീവിതം വേറെ എന്ന രീതിയാണ്', ഉണ്ണി പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മു കശ്മീരില്‍ മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സൈന്യം

ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും; പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി സൈന്യം

പഹല്‍ഗാം ഭീകരാക്രമണം: പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി

അടുത്ത ലേഖനം
Show comments