Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയലൻസ് ഇനി ഒ.ടി.ടിയിലും കാണാം; 'മാര്‍ക്കോ' സ്ട്രീമിങ് ഈ പ്ലാറ്റ്‌ഫോമിലൂടെ

വയലൻസ് ഇനി ഒ.ടി.ടിയിലും കാണാം; 'മാര്‍ക്കോ' സ്ട്രീമിങ് ഈ പ്ലാറ്റ്‌ഫോമിലൂടെ

നിഹാരിക കെ.എസ്

, ചൊവ്വ, 31 ഡിസം‌ബര്‍ 2024 (13:34 IST)
ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘മാര്‍ക്കോ’ അധികം വൈകാതെ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയിലോ ഫെബ്രുവരി ആദ്യമോ ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്നാണ് സൂചന. തിയേറ്ററുകളിലെത്തി 45 ദിവസത്തിന് ശേഷമാണ് മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കുക. സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്.
 
നെറ്റ്ഫ്ളിക്സ് ആണ് മാര്‍ക്കോയുടെ സ്ട്രീമിങ് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളില്‍ മാര്‍ക്കോയുടെ ഒ.ടി.ടി സ്ട്രീമിങ് ഉണ്ടാകും. ഡിലീറ്റഡ് സീന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സ്ട്രീമിങ് ടൈമിലാണ് മാര്‍ക്കോ ഒ.ടി.ടിയില്‍ പ്രേക്ഷകരെ തേടിയെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കിൽ, സെൻസർ ബോർഡ് കട്ട് ചെയ്ത ഭാഗങ്ങളും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
 
അതേസമയം, ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് നിര്‍മ്മിച്ചത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദര്‍ശനത്തിനെത്തും. മൂന്ന് കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്‌സ് വിറ്റ് പോയത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടനങ്ങള്‍ പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ് ഒരുക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാണംകെട്ടവന്‍ എന്ന വിളി അഭിമാനം, ധൈര്യമുണ്ടേല്‍ എന്നെപ്പോലെ ജീവിക്കൂ: വിമർശകരോട് ഗോപി സുന്ദര്‍