Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പൊരുത്തമില്ലാത്ത കുടുംബത്തിലെ സ്ത്രീകള്‍'; 'അപ്പന്‍' പ്രദര്‍ശനത്തിനൊരുങ്ങുന്നു

'പൊരുത്തമില്ലാത്ത കുടുംബത്തിലെ സ്ത്രീകള്‍'; 'അപ്പന്‍' പ്രദര്‍ശനത്തിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

, ശനി, 9 ഏപ്രില്‍ 2022 (09:12 IST)
സണ്ണി വെയ്ന്‍-അലന്‍സിയര്‍ ടീമിന്റെ പുതിയ ചിത്രമാണ് 'അപ്പന്‍'. 
സിനിമയെ കുറിച്ച് വ്യക്തമായ സൂചന സംവിധായകന്‍ മജു നല്‍കി. പരസ്പരം ചേരാത്ത കുടുംബവും അവിടെ ജീവിക്കുന്ന മൂന്ന് സ്ത്രീ കഥാപാത്രങ്ങളെയുമാണ് പോസ്റ്ററില്‍ കാണാനായത്. പൊരുത്തമില്ലാത്ത കുടുംബത്തിലെ സ്ത്രീകള്‍ എന്നാണ് സംവിധായകന്‍ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് കുറിച്ചത്. അനന്യ,ഗ്രേസ് ആന്റണി, പോളി വത്സന്‍ എന്നിവരാണ് ശക്തമായ വേഷത്തില്‍ എത്തുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Maju Kb (@maju_kb)

'മനസ്സടി മുറിഞ്ഞു ചിതറുന്ന മകനായ് സണ്ണി വെയ്‌നും, എത്ര തീറ്റ കിട്ടിയിട്ടും വെറി മാറാത്ത വ്യാഘ്രരൂപമായൊരു അപ്പനായി അലന്‍സിയറും. ആദ്യമായാണ് സിനിമയില്‍ ഇങ്ങിനെ ഒരപ്പനേയും മകനേയും കാണുന്നത് '-എന്നാണ് സിനിമ കണ്ട ശേഷം സംവിധായകന്‍ രഘുനാഥ് പലേരി പറഞ്ഞത്.
 
അനന്യ,ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു കുടുംബ കഥയാണ് സിനിമ പറയുന്നത്.
 
ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹണിമൂണ്‍ ദക്ഷിണാഫ്രിക്കയില്‍,താരവിവാഹം ഏപ്രില്‍ 14 ന്, കല്യാണം തീരുംമുമ്പേ സിനിമ തിരക്കുകള്‍