നടൻ നിർമൽ പാലാഴയിൽ നിന്നും പണം തട്ടിയെടുത്ത് യുവതി. നഴ്‌സിങ് സ്റ്റാഫ് ആണെന്ന് പരിചയപ്പെടുത്തിയ യുവതി 40000 രൂപ തട്ടിയെടുത്തുവെന്നാണ് നടൻ ആരോപിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന യുവതിയാണ് താരത്തെ കബിളിപ്പിച്ച് പണം തട്ടിയെടുത്തത്.
നായയുടെ കടിയേറ്റ സുഹൃത്തുമായി ആശുപത്രിയിലെത്തിയപ്പോൾ മെഡിക്കൽ കോളജിലെ നഴ്‌സ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ പെൺകുട്ടി, തന്റെ കൂടെയുള്ള രോഗിയെ ഒരു ദിവസം മുഴുവൻ പരിചരിക്കാൻ കൂടെ നിന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. ആ പരിചയത്തിന്റെ പുറത്ത് 40000 രൂപ കടം ചോദിച്ചെന്നും അവരുടെ അവസ്ഥ കണ്ട താൻ പണം നല്കുകയായിരുന്നുവെന്നും നിർമൽ പാലാഴി പറയുന്നു.
എന്നാൽ പിന്നീടാണ് ചതി മനസിലായത്. പണം തിരികെ കിട്ടാതെ ആയതോടെ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിലാണ് യുവതി ക്രിമിനൽ ഏർപ്പാട് ചെയ്യുന്ന ആളാണെന്ന് നിർമൽ തിരിച്ചറിയുന്നത്. ഒടുവിൽ നിർമലിന് പണം തിരികെ കിട്ടി. എന്നാൽ, ഒരു സഹായം ചോദിച്ചു വിളിക്കുമ്പോൾ അവരെ സഹായിക്കാൻ ഉള്ളൊരു മനസ്സ് തനിക്ക് നഷ്ടമായി എന്നാണ് അദ്ദേഹം പറയുന്നത്.