Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജഗതിയോട് പ്രതികരിക്കാതിരുന്നതിന് കാരണം ഉണ്ട്; വർഷങ്ങൾക്ക് ശേഷം വിവാദമായ സംഭവത്തെ കുറിച്ച് രഞ്‌ജിനി ഹരിദാസ്

അതിനേക്കാൾ കൂടുതൽ പറയാനറിയാം, ആ വേദിയിൽ വെച്ച് പറയാതിരുന്നതിന് കാരണമുണ്ട്; രഞ്‌ജിനി ഹരിദാസ്

ജഗതിയോട് പ്രതികരിക്കാതിരുന്നതിന് കാരണം ഉണ്ട്; വർഷങ്ങൾക്ക് ശേഷം വിവാദമായ സംഭവത്തെ കുറിച്ച് രഞ്‌ജിനി ഹരിദാസ്

നിഹാരിക കെ.എസ്

, ബുധന്‍, 18 ഡിസം‌ബര്‍ 2024 (16:10 IST)
എറണാകുളം: റിയാലിറ്റി ഷോയിലൂടെ മലയാളത്തിലെ മികച്ച അവതാരകയായ ആളാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന രഞ്ജിനിയുടെ ഭാഷാ ശൈലി ആയിരുന്നു അതിവേഗത്തിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കാരണം ആയത്. ഇതിന്റെ പേരിൽ താരം നിരവധി വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടിരുന്നു.

റിലായിലിറ്റി ഷോയുടെ വേദിയിൽവച്ച് നടൻ ജഗതി ശ്രീകുമാർ താരത്തെ വിമർശിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ സോഷ്യൽ മീഡിയ ജഗതിയുടെ പെരുമാറ്റം കടന്നു പോയെന്ന് വിലയിരുത്തിയിരുന്നു.ഇപ്പോഴിതാ, സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം പ്രതികരിക്കുകയാണ് രഞ്ജിനി.
 
ജഗതി കുറ്റപ്പെടുത്തിയപ്പോൾ പ്രതികരിക്കാതെ അവതരണം തുടരുകയായിരുന്നു രഞ്ജിനി. അന്ന് പ്രതികരിക്കാതിരുന്നത് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഫോക്കസ് നഷ്ടമാകാതിരിക്കാൻ വേണ്ടിയാണെന്നാണ് രഞ്ജിനി പറയുന്നത്. എനിക്ക് വേണമെങ്കിൽ പ്രതികരിക്കാമായിരുന്നു. ഷോ നിർത്തി ഇറങ്ങിപ്പോകുകയോ, അല്ലെങ്കിൽ കരയുകയോ ചെയ്യാം. ഇതിനെക്കാൾ കൂടുതൽ പറയാനും അറിയാം. എന്നാൽ ഇതൊന്നും എത്തിക്കൽ ആകില്ല.
 
ഒരു മ്യൂസിക് ഷോയുടെ ഫിനാലെ ആണ് നടക്കുന്നത്. ജഗതിയുടെ വാക്കുകൾ കേട്ടതോടെ കുട്ടികളുടെ ഫോക്കസ് നഷ്ടമായി. ഇത് കൂട്ടാതിരിക്കാൻ വേണ്ടിയാണ് പ്രതികരിക്കാതിരുന്നത്. ഷോയ്‌ക്ക് ശേഷം പ്രതികരിച്ചുവെന്നും രഞ്ജിനി പറഞ്ഞു. കരിയറിൽ ഒരിക്കലും അഡ്ജസ്റ്റ്‌മെന്റുകൾക്ക് തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ അവസരങ്ങൾ നഷ്ടമായിട്ടുണ്ട് ഇന്നും നടി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുതിയ സംവിധായകനൊപ്പം സിനിമ ചെയ്യുകയെന്നത് ചലഞ്ചിം​ഗ്, ഭാരമാവുക എനിക്ക്': മോഹൻലാൽ