'ബിഗ് ബോസിലേക്ക് വീണ്ടും വരാമെന്ന് തീരുമാനിച്ചതിന് ഒരു കാരണമുണ്ട്'; സാബു പറയുന്നു, മത്സരാര്‍ത്ഥികള്‍ക്ക് ഫ്രീ ഉപദേശം കൂടി...

കെ ആര്‍ അനൂപ്
വെള്ളി, 10 മെയ് 2024 (09:38 IST)
Bigg Boss Season 6
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. അവസാന ഘട്ടത്തിലേക്ക് ഏതൊക്കെ മത്സരാര്‍ത്ഥികള്‍ എത്തുമെന്ന് അറിയുവാനായി കാത്തിരിപ്പിലാണ് പ്രേക്ഷകരും. ഫൈനല്‍ ഫൈവില്‍ എത്തി വിജയ കിരീടം ചൂടുന്നത് ആരാകും ഇത്തവണ ? പ്രേക്ഷകരുടെ മനസ്സിലും ചില കണക്കുകൂട്ടലുകളുണ്ട്. അതിനിടെ രണ്ടുദിവസത്തെ വിസിറ്റിനായി സാബുവും ശ്വേതയും ബിഗ് ബോസ് വീട്ടില്‍ എത്തിയിരുന്നു. സീസണ്‍ ഒന്നിലെ വിജയായിരുന്ന സാബു, താന്‍ ബിഗ് ബോസില്‍ വീണ്ടും വരാനുള്ള കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞു.
 
'എല്ലാവരും നല്ല ഹൈ സിപിരിറ്റില്‍ ഗെയിം കളിക്കുന്നുണ്ട്. നിങ്ങള്‍ എല്ലാവരും വളരെ യങ് ആയിട്ടുള്ള ആളുകളാണ്. അതിന്റേതായ കൂറേ പോരായ്മകള്‍ നിങ്ങള്‍ക്ക് ഉണ്ടാകും. എന്നാല്‍ നിങ്ങള്‍ സ്വയം ആര്‍ജിച്ചെടുത്ത മെച്വൂരിറ്റിയും ഉണ്ട്.
 ഞാന്‍ ബിഗ് ബോസിലേക്ക് വരാം എന്ന് തീരുമാനിച്ചതിന്റെ കാരണം ഈ വീട് എന്താണ് എന്ന് എനിക്ക് അറിയാം. നിങ്ങള്‍ക്ക് എന്തൊക്കെ സംഭവിക്കാം എന്നുള്ളതും എനിക്ക് ഏകദേശ ധാരണയുണ്ട്. അങ്ങനെയുള്ളപ്പോള്‍ നിങ്ങളെയൊക്കെ വന്ന് കാണുമ്പോള്‍ ഒരു രസം. ഒന്നിന്റെയും അളവ് കോല്‍ വച്ച് ആരെയും ജഡ്ജ് ചെയ്യാതിരിക്കുക. അടിപൊളിയായിട്ട് മുന്നോട്ട് പോകുക',- എന്നാണ് സാബു പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments