കണ്ടതൊന്നും സത്യമല്ല ! തെരിയുടെ വിഷ്വൽ എഫക്ട്സ് കലക്കി

ഇളയദളപതി വിജയ് നായകനായ തെരി മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലെ ആക്ഷൻ സീനികൾ മികച്ച അഭിപ്രായം നേടി. ആക്ഷൻ രംഗങ്ങളിലും മറ്റ് നിരവധി രംഗങ്ങളിലും വിഷ്വൽ എഫക്ട്സ് ഉപയോഗിച്ചിട്ടുണ്ട്. എഫക്ട് കൂട്ടിച്ചേര്‍ത്ത ഭാഗങ്ങളടങ്ങുന്ന വീഡി

ചൊവ്വ, 24 മെയ് 2016 (15:28 IST)
ഇളയദളപതി വിജയ് നായകനായ തെരി മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലെ ആക്ഷൻ സീനികൾ മികച്ച അഭിപ്രായം നേടി. ആക്ഷൻ രംഗങ്ങളിലും മറ്റ് നിരവധി രംഗങ്ങളിലും വിഷ്വൽ എഫക്ട്സ് ഉപയോഗിച്ചിട്ടുണ്ട്. എഫക്ട് കൂട്ടിച്ചേര്‍ത്ത ഭാഗങ്ങളടങ്ങുന്ന വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറങ്ങി. 
 
അടി, ഇടി, വെടി, പിന്നെ റൊമാന്‍സും. അകമ്പടിയായി തട്ടുപൊളിപ്പന്‍ ഗാനങ്ങളും. ഇളയദളപതി ചിത്രങ്ങളുടെ സ്ഥിരം രസക്കൂട്ടിതാണ്. ഇതേ രസക്കൂട്ടിൽ പിറന്നതാണ് തെരിയും. അറ്റ്ലിയുടെ സംവിധാനത്തിൽ തെരി ഹിറ്റായി കഴിഞ്ഞു. കോട്ടയം ജില്ലയിലെ ഇത്തിത്താനം, തെങ്ങണ ഭാഗങ്ങള്‍ സിനിമയിലെ കഥാഗതിയില്‍ പഞ്ചാത്തലമായി കാണിക്കുന്നുണ്ടെങ്കിലും അതിനൊപ്പമുള്ള കാഴ്ചകളില്‍ ലൊക്കേഷന്‍ പലതും ഗോവയാണ്.
 
സമാന്തയും എമി ജാക്സണുമാണ് ചിത്രത്തിലെ നായികമാർ. ലൈപുലി എസ് താണു നിര്‍മ്മിച്ച ഈ ബിഗ്ബജറ്റ് ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയിരിക്കുന്നത് ഗാനചിത്രീകരണത്തിനാണ്. ഇന്നലെ അണിയറ പ്രവർത്തകർ പുറത്തിറങ്ങിയ വി എഫ് എക്സ് വീഡിയോ 30,000ത്തോളം പേര്‍ കണ്ടു കഴിഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എവിടെ മറഞ്ഞു ആ കാലം... അതിശയിപ്പിക്കുന്ന സ്ക്രിപ്പ്റ്റുകൾ ഇന്നില്ല !