കുഞ്ഞിന് മുലയൂട്ടുന്ന ലിസ ഹെയ്ഡന്റെ ചിത്രം വൈറലാകുന്നു
കുഞ്ഞിന് മുലയൂട്ടുന്ന ചിത്രവുമായി ലിസ ഹെയ്ഡന്‍
നവജാത ശിശുക്കള്‍ക്ക് മുലയൂട്ടാന്‍ അമ്മമാര്‍ മടിക്കരുതെന്ന സന്ദേശവുമായി പ്രശസ്ത നടിയും മോഡലുമായ ലിസ ഹെയ്ഡന്‍. തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന മനോഹരമായ ഒരു ചിത്രമാണ് ലിസ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനോടകം തന്നെ വൈറലാകുകയും ചെയ്തു.
തനിക്ക് കുഞ്ഞുണ്ടായതിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് ചോദിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ലഭിച്ചിരുന്നു. ശരീരഭാരത്തെയും ഫിറ്റ്നെസിനെയും കുറിച്ചുള്ള പോസ്റ്റുകളായിരുന്നു അവയെന്നും താരം പറയുന്നു. അതുകൊണ്ടാണ് മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് ഈ ചിത്രം പ്രചരിപ്പിക്കുന്നതെന്നും ലിസ പറയുന്നു.