ഉള്ളിലുള്ള പേടി ഇതാണ്, ബിഗ് ബോസ് വീട്ടില്‍ കയറും മുമ്പ് മോഹന്‍ലാലിനോട് സുരേഷ് മേനോന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 11 മാര്‍ച്ച് 2024 (09:20 IST)
Bigg Boss Season 6
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ മോഹന്‍ലാലിനെയും സുരേഷ് മേനോനെയും സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതയുള്ളതാണ്. പഴയ സൗഹൃദം പുതുക്കാനുള്ള അവസരം. ഭ്രമരം എന്ന ഒറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരമാണ് സുരേഷ് മേനോന്‍. ഇദ്ദേഹം ബിബി ആറിന്റെ മത്സരാര്‍ത്ഥിയായി എത്തുമ്പോള്‍ പഴയ ഭ്രമരത്തിലെ സുഹൃത്തുക്കളായ ശിവന്‍കുട്ടിയും ഉണ്ണികൃഷ്ണനും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒന്നിക്കുന്നതാണ് പ്രേക്ഷകര്‍ കണ്ടത്. 
മോഹന്‍ലാലിനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ഭ്രമരത്തില്‍ സുരേഷ് അവതരിപ്പിച്ചത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നമ്മള്‍ കാണുന്നതെന്ന് മോഹന്‍ലാല്‍ സുരേഷിനെ ക്ഷണിച്ചുകൊണ്ട് പറഞ്ഞു.'എത്ര പഠിച്ചിട്ടും ഒരു മാസ്റ്ററിന്റെ കൂടെ ജോലി ചെയ്തത് പോലെയായിരുന്നു നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചത്. ഒരിക്കല്‍ക്കൂടി നിങ്ങളെ കാണുമ്പോള്‍ സന്തോഷം മാത്രമേ ഉള്ളൂ',-എന്നാണ് സുരേഷ് പറഞ്ഞത്. പാലക്കാട് വേരുകളുള്ള സുരേഷ് മുംബൈ മലയാളിയാണ്. ഭ്രമരം മാത്രമല്ല അറുപതോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടുതലും ഹിന്ദി സിനിമകളാണ്. രണ്ട് ഇംഗ്ലീഷ് സിനിമകളും രണ്ട് മറാഠി ചിത്രങ്ങളിലും വേഷമിട്ടു.  
 
 ബിഗ് ബോസ് വീട്ടിനകത്തേക്ക് കയറാന്‍ തനിക്ക് പേടിയുണ്ടെന്നും സുഹൃത്തുക്കളോട് സംസാരിക്കാതെ ഫോണ്‍ ഇല്ലാതെ 100 ദിവസം ഇവിടെ കഴിയാന്‍ പേടി തോന്നുന്നു എന്നാണ് സുരേഷ് പറഞ്ഞത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments