ബിഗ് ബോസ് മലയാളം ആറാം സീസണ്‍ മത്സരങ്ങള്‍ ആരംഭിച്ചിരിക്കുന്നു. 10000ന് അടുത്ത് എന്‍ട്രികള്‍ വന്നതില്‍ നിന്ന് ഇത്തവണ 2 കോമണറെയാണ് ഷോയിലേക്ക് ക്ഷണിച്ചത്. ബിഗ് ബോസിലേക്ക് എത്തുന്ന മത്സരാര്‍ത്ഥികളെ നിരീക്ഷിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും. ഇതിനെല്ലാം ശേഷമാണ് മത്സരാര്‍ത്ഥികളെ മോഹന്‍ലാല്‍ സ്വാഗതം ചെയ്തത്. മലയാളികള്‍ക്ക് സര്‍പ്രൈസ് ആയി ആദ്യം വിളിച്ചത് നടി അന്‍സിബ ഹസന്‍ ആയിരുന്നു. ദൃശ്യം സിനിമയില്‍ മോഹന്‍ലാലിന്റെ മകളായി എത്തിയ അന്‍സിബയെ വളരെ സ്‌നേഹത്തോടെയാണ് മോഹന്‍ലാല്‍ സ്വീകരിച്ചതും.
ജോര്‍ജുകുട്ടിയുടെ മകളല്ലേ എന്ന് ചോദിച്ചപ്പോള്‍ അതെയെന്ന് പറഞ്ഞുകൊണ്ട് അന്‍സിബ മോഹന്‍ലാലിനെ കെട്ടിപ്പിടിച്ചു. അച്ഛാ എന്നാണ് അന്‍സിബ ലാലിനെ വിളിച്ചിരിക്കുന്നത്.
അതിനുശേഷം അന്‍സിബയുടെ പ്രൊഫൈല്‍ കാണിക്കുന്നു. അഭിമാനം കൂടുതലുള്ളതുകൊണ്ട് താന്‍ ആരുടെ മുന്നിലും കരയാറില്ല. റിയല്‍ അന്‍സിബ ആരാണെന്ന് തനിക്ക് അറിയില്ലെന്നും അത് തനിക്കും പുറത്തുള്ളവര്‍ക്കും കണ്ടുപിടിക്കാനുള്ള അവസരമാണ് ഇതൊന്നും അന്‍സിബ പറഞ്ഞു.
ആറാമത്തെ സീസണില്‍ ആദ്യമായി എത്തിയ അന്‍സിബയോട് മോഹന്‍ലാല്‍ പറഞ്ഞത് ആദ്യമായി ആളാണ് അന്‍സിബ എന്നും അവസാനത്തെ ആളായി ഇവിടെന്ന് പോകാന്‍ സാധിക്കട്ടെ എന്നുമാണ് മോഹന്‍ലാല്‍ അന്‍സിബയോട് പറയുന്നത്.
ശേഷം വീട്ടിനകത്ത് കയറുന്നതിനു മുമ്പ് ദൃശ്യത്തിലെ 'വരുണിന്റെ ഡെഡ്‌ബോഡി' എവിടെയാണെന്ന് അന്‍സിബ ചോദിക്കുമ്പോള്‍ പറഞ്ഞു തരാം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇതും പറഞ്ഞ് വീട്ടിലേക്ക് കയറാന്‍ അന്‍സിബ തയ്യാറായപ്പോള്‍ അവിടെയുള്ളവര്‍ തിരിച്ചും മറിച്ചും ചോദിക്കും ഒന്നും പറയരുത് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
ബിഗ് ബോസ് ആറാം സീസണ്‍ തുടക്കം തന്നെ ഗംഭീരമായി മാറുകയും ചെയ്തു.