Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചേട്ടനും അനിയനും,'എമ്പുരാന്‍ 'തിരക്ക് കഴിഞ്ഞാല്‍ ഇന്ദ്രജിത്തിന്റെ മുന്നില്‍ ഈ പ്ലാന്‍

Indrajith Prithviraj

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 മാര്‍ച്ച് 2024 (10:28 IST)
Indrajith Prithviraj
നടന്‍ ഇന്ദ്രജിത്ത് അനിയന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയുടെ തിരക്കിലാണ്. യുഎസില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മാര്‍ച്ച് ആദ്യ ആഴ്ച തന്നെ ഇവിടത്തെ ഷൂട്ട് പൂര്‍ത്തിയാക്കി ഇന്ദ്രജിത്ത് നാട്ടിലേക്ക് മടങ്ങിവരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍. സംവിധായകനായ സഹോദരനൊപ്പമുളള ചിത്രങ്ങള്‍ ഇന്ദ്രജിത്ത് പങ്കുവെച്ചു. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെയും ചിത്രങ്ങളില്‍ കാണാനായി.
 ന്യൂയോര്‍ക്കില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അതേസമയം ഇന്ദ്രജിത്ത് സംവിധായകന്‍ ആകാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമയാണ് അദ്ദേഹം മനസ്സില്‍ കാണുന്നത്. മുരളി ഗോപിയുടെ രചനയില്‍ ഒരുങ്ങുന്ന ചിത്രം ഏതുതരത്തിലുള്ളതാണെന്ന കാര്യം പുറത്തുവന്നിട്ടില്ല. 
 
പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫര്‍ എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നതും മുരളി ഗോപി തന്നെയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ പിറന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇന്ദ്രജിത്ത് അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യാനിരിക്കുന്ന മുരളി ഗോപിയുടെ ടൈസണ്‍ എന്ന ചിത്രത്തിലും ഇന്ദ്രജിത്ത് അഭിനയിക്കുന്നുണ്ട്.
 മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്തിനെ ഒടുവില്‍ കണ്ടത്. ഒരു ഇടവേളക്കുശേഷം നടന്‍ ഹ്യൂമര്‍ എന്റര്‍ടെയ്‌നറുമായി എത്തുകയാണ്. സുധി രാമചന്ദ്രനാണ് നായിക. സര്‍ജനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡിലെ യുവതാത്തിന് ഇത്രയും പ്രതിഫലമോ ?ടൈഗര്‍ ഷ്റോഫ് നിസ്സാരക്കാരനല്ല !