Webdunia - Bharat's app for daily news and videos

Install App

തോപ്പിൽ ജോപ്പൻ 30 കോടി കടക്കും, ഉറപ്പ്!...

തോപ്പിൽ ജോപ്പൻ: മമ്മൂട്ടിയുടെ കരിയറി‌ലെ ഏറ്റവും വലിയ ഹിറ്റ്?!...

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (11:49 IST)
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയത തോപ്പിൽ ജോപ്പൻ മികച്ച അഭിപ്രായവുമായി തീയേറ്ററുകളിൽ മുന്നേറുകയാണ്. നാല് ദിവസത്തെ കളക്ഷനാണ് പുറത്തുവിട്ടിട്ടുള്ളത്. ജോണി ആന്റണി നല്‍കുന്ന കണക്ക് പ്രകാരം ചിത്രം നാല് ദിവസം കേരളത്തില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 8.43 കോടിയാണ്. നെറ്റ് 6.71 കോടിയും ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 4.02 കോടിയും.
 
115 സ്‌ക്രീനുകളിലാണ് കേരളത്തില്‍ മാത്രം തോപ്പില്‍ ജോപ്പന്‍ റിലീസ് ചെയ്തത്. ഏറെ നാളിന് ശേഷം മമ്മൂട്ടി ഒരു 'അച്ചായന്‍' വേഷത്തിലെത്തുന്ന ചിത്രവുമാണ് 'ജോപ്പന്‍'. ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ തോപ്പില്‍ ജോപ്പന്‍ മമ്മൂട്ടിയുടേതായി 50 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആദ്യചിത്രമായിരിക്കും!. ഏതായാലും 30 കോടി ക്ലബിൽ ജോപ്പൻ ഇടം പിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചിത്രത്തിന്റെ ഇപ്പോഴത്തെ കുതിപ്പുകൾ സൂചിപ്പിക്കുന്നതും അതുതന്നെയാണ്.
 
ജോപ്പന്റെ എതിരാളി പുലിമുരുകൻ ആണെങ്കിലും കുടുംബ പ്രേക്ഷകർ ഇടിച്ചു കയറുന്നത് കബഡി കളിക്കാരനായ ജോപ്പനെ കാണാനാണ്. നാല് ദിവസം കൊണ്ട് 10 കോടിയിലേക്ക് എത്തുന്ന ചിത്രം ആരാധകർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രം 30 കോടി കടക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 27 കോടി നേടിയ കേരള വർമ്മ പഴശ്ശിരാജ എന്ന ചിത്രമാണ് മമ്മൂട്ടിയു‌ടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. ജോപ്പൻ പഴശ്ശിരാജയെ കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ച് മുന്‍ സൈനികന്‍; ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി

ക്രിസ്തമസ് - നവവത്സര ബമ്പറിന് റെക്കോഡ് വില്പന

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: എല്ലാ സർക്കാർ ഓഫീസുകളിലും ഇൻ്റേണൽ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് വീണാ ജോർജ്

തിരുവനന്തപുരത്ത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുന്ന 30കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

ഏക മകന്റെ മരണത്തില്‍ മനം നൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments