Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൊക്കേഷനിലെ ആ 25 ദിവസങ്ങൾ; പേരൻപ് സംവിധായകൻ പറയുന്നു

ലൊക്കേഷനിലെ ആ 25 ദിവസങ്ങൾ; പേരൻപ് സംവിധായകൻ പറയുന്നു
, വെള്ളി, 25 ജനുവരി 2019 (09:04 IST)
ഹിന്ദി സംവിധായകരായ രാജ്കുമാർ സന്തോഷി, ബാലു മഹേന്ദ്ര എന്നിവരുടെ കീഴിൽ പ്രവർത്തിച്ച് കൊണ്ട് സിനിമ ജീവിതം തുടങ്ങിയ വ്യക്തിയാണ് റാം. ഇന്ന് അഞ്ചോളം തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്‌ത ഈ സംവിധായകനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
 
ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യാൻ പോകുന്ന പേരൻപിനായി പ്രേക്ഷകർ എല്ലാം വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. റാമിന്റെ സംവിധാന മികവും മമ്മൂട്ടിയുടേയും സാധനയുടേയും നടനവൈഭവവും കൊണ്ട് ചിത്രം വേറെ ലെവലാണെന്ന് ഇതിനകം തന്നെ വാർത്തകൾ വന്നിരുന്നു.
 
ലൊക്കേഷനിൽ 25 ദിവസങ്ങൾ ചിത്രത്തിനായി ചെലവഴിച്ചെന്നാണ് സംവിധായകൻ റാം പറയുന്നത്. ആ സെറ്റിൽ തന്നെയാണ് താനും കുറച്ചുപേരും താമസിച്ചതെന്നും അദ്ദേഹം പറയുന്നു. 'മനുഷ്യൻ ഇല്ലാത്തതും കുരുവി ചാകാത്ത ഒരു സ്ഥല'വുമാണ് ലൊക്കേഷനായി വേണ്ടതെന്ന് തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു.
 
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയിൽ ഇതെല്ലാം വ്യക്തവുമാണ്. അഭിനയമികവ്കൊണ്ട് ആരാധകരെ അമ്പരപ്പിക്കാൻ മമ്മൂട്ടിയ്‌ക്കും സാധനയ്‌ക്കും കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. റാം മാജിക്കും മമ്മൂട്ടിയും സാധനയും ചേരുമ്പോൾ പ്രേക്ഷകർക്ക് അതൊരു വിരുന്ന് തന്നെ ആയിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേരൻപ് ആഘോഷമാക്കാൻ മമ്മൂക്ക ഫാൻസ്; കേരളത്തിലെ പ്രചരണ പരിപാടികൾ തുടങ്ങി