Webdunia - Bharat's app for daily news and videos

Install App

Thudarum Worldwide Collection: 'മൗത്ത് പബ്ലിസിറ്റിയേക്കാള്‍ വലിയ പ്രൊമോഷന്‍ ഉണ്ടോ'; 'തുടരും' ആദ്യദിനം 14 കോടി !

പബ്ലിസിറ്റി കുറവാണെന്നു റിലീസിനു മുന്‍പ് ആരാധകര്‍ പോലും പരാതിപ്പെട്ട സിനിമ ആദ്യ ഷോ കഴിഞ്ഞതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെ ബോക്‌സ്ഓഫീസ് തൂക്കി

രേണുക വേണു
ശനി, 26 ഏപ്രില്‍ 2025 (15:38 IST)
Thudarum Box Office Collection

Thudarum Worldwide Collection: മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' ബോക്‌സ്ഓഫീസിനെ പഞ്ഞിക്കിടുന്നു. റിലീസ് ദിനമായ ഇന്നലെ 14 കോടിയോളമാണ് ചിത്രം വേള്‍ഡ് വൈഡായി കളക്ട് ചെയ്തത്. 
 
പബ്ലിസിറ്റി കുറവാണെന്നു റിലീസിനു മുന്‍പ് ആരാധകര്‍ പോലും പരാതിപ്പെട്ട സിനിമ ആദ്യ ഷോ കഴിഞ്ഞതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെ ബോക്‌സ്ഓഫീസ് തൂക്കി. ആദ്യദിനമായ ഇന്നലെ മാത്രം ബുക്ക്‌മൈഷോയിലൂടെ നാല് ലക്ഷത്തില്‍ അധികം വിറ്റഴിഞ്ഞതായാണ് കണക്കുകള്‍. കേരളത്തില്‍ നിന്ന് മാത്രം ആറ് കോടി കളക്ഷന്‍. രണ്ടാം ദിനമായ ഇന്നും വേള്‍ഡ് വൈഡായി 14 കോടിയില്‍ അധികം കളക്ട് ചെയ്‌തേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 
 
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കിയ തുടരും ഒരു ഫാമിലി ആക്ഷന്‍ ത്രില്ലറാണ്. ശോഭനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ഒരു ഫാന്‍ ബോയ് സിനിമ എന്ന നിലയിലാണ് തരുണ്‍ ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ കാതല്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിച്ചിരിക്കുന്നത്. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments