Thudarum: 'വളരെ ചെറിയ പടം തന്നെ'; പ്രീ സെയിലില്‍ 'ബസൂക്ക'യെ വെട്ടി 'തുടരും'
ഇന്നലെ രാവിലെ 10 നാണ് അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചത്
Thudarum: ഹൈപ്പ് കുറവാണെന്നു പറയുമ്പോഴും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി മോഹന്‍ലാല്‍ ചിത്രം 'തുടരും'. വേള്‍ഡ് വൈഡായി ഏപ്രില്‍ 25 വെള്ളിയാഴ്ചയാണ് സിനിമയുടെ റിലീസ്. അഡ്വാന്‍സ് ബുക്കിങ്ങില്‍ വന്‍ കുതിപ്പ് നടത്താന്‍ മോഹന്‍ലാല്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ 10 നാണ് അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് 24 മണിക്കൂറിലേക്ക് എത്തുമ്പോള്‍ പ്രീ സെയില്‍ ആയി ഒന്നര കോടിക്ക് മുകളില്‍ സ്വന്തമാക്കാന്‍ തുടരുമിന് സാധിച്ചു. ഇന്നത്തെ ബുക്കിങ് കൂടിയാകുമ്പോള്‍ റിലീസിനു മുന്‍പ് പ്രീ സെയില്‍ കളക്ഷന്‍ രണ്ട് കോടി കടക്കാനാണ് സാധ്യത. മമ്മൂട്ടി ചിത്രം ബസൂക്കയുടെ പ്രീ സെയില്‍ കളക്ഷനെ മോഹന്‍ലാല്‍ ചിത്രം പിന്നിലാക്കി.
സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടരും'. ശോഭനയാണ് മോഹന്‍ലാലിന്റെ നായിക. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിക്കുന്നത്. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. ഒരു ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.