Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thudarum Kerala Box Office: 'എന്തൊക്കെയാ കേരള ബോക്‌സ്ഓഫീസില്‍ സംഭവിക്കുന്നേ, എന്തൊക്കെയാ'; കൊലതൂക്ക് 'തുടരുന്നു'

റിലീസ് ദിനമായ വെള്ളിയാഴ്ച 5.1 കോടിയാണ് ചിത്രം കേരള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത്

Thudarum Box Office

രേണുക വേണു

, തിങ്കള്‍, 28 ഏപ്രില്‍ 2025 (21:19 IST)
Thudarum Kerala Box Office: കേരള ബോക്‌സ്ഓഫീസില്‍ കൊലതൂക്ക് തുടര്‍ന്ന് മോഹന്‍ലാല്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' ഓരോ ദിനം കഴിയും തോറും കേരള ബോക്‌സ്ഓഫീസ് കളക്ഷനില്‍ വന്‍ കുതിപ്പ് നടത്തുന്നു. 
 
റിലീസ് ദിനമായ വെള്ളിയാഴ്ച 5.1 കോടിയാണ് ചിത്രം കേരള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച അത് ഏഴ് കോടിയായി ഉയര്‍ന്നു. ഞായറാഴ്ചയിലെ കേരള കളക്ഷന്‍ 8.2 കോടിയാണ്. മൂന്ന് ദിനം കൊണ്ട് കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 20.3 കോടി കളക്ട് ചെയ്യാന്‍ മോഹന്‍ലാല്‍ ചിത്രത്തിനു സാധിച്ചു. ഈ പോക്കാണെങ്കില്‍ കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 50 കോടി കളക്ട് ചെയ്യാന്‍ തുടരുമിന് ഉടന്‍ സാധിക്കും. 
 
വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷനിലും വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്. ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 30 കോടിയിലേക്കും വേള്‍ഡ് വൈഡ് കളക്ഷന്‍ 65 കോടിയിലേക്കും എത്തിയതായാണ് വിവരം. ഔദ്യോഗിക കണക്കുകള്‍ പിന്നീട് പുറത്തുവിടും. 
 
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കിയ തുടരും ഒരു ഫാമിലി ആക്ഷന്‍ ത്രില്ലറാണ്. ശോഭനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ഒരു ഫാന്‍ ബോയ് സിനിമ എന്ന നിലയിലാണ് തരുണ്‍ ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ കാതല്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിച്ചിരിക്കുന്നത്. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഖ്യാത സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു