Webdunia - Bharat's app for daily news and videos

Install App

Thudarum Release Date: എമ്പുരാന് ശേഷം ഉറപ്പിച്ചു; 'തുടരും' മേയ് രണ്ടിന് എത്തും

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിക്കുന്നത്

രേണുക വേണു
ബുധന്‍, 5 മാര്‍ച്ച് 2025 (10:59 IST)
Mohanlal - Thudarum

Thudarum Release Date: മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' മേയ് ആദ്യവാരത്തില്‍ റിലീസ് ചെയ്യും. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മേയ് രണ്ടിന് ആയിരിക്കും ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ഒടിടി പ്ലാറ്റ്‌ഫോമിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജനുവരി 30 ലെ റിലീസ് മാറ്റിയത്. 
 
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിക്കുന്നത്. ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. 
 
ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം 'തുടരും' ഒരു കുടുംബ ചിത്രമാണെന്ന സൂചന നല്‍കുന്നതാണ്. എന്നാല്‍ തരുണ്‍ മൂര്‍ത്തിയുടെ മുന്‍ സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ ഉറപ്പായും വലിയൊരു സസ്‌പെന്‍സ് ചിത്രത്തിലുണ്ടാകുമെന്ന് പ്രവചിക്കുന്നു. ഫീല്‍ ഗുഡ് സിനിമയെ പോലെ അപ്‌ഡേറ്റുകളില്‍ നിന്ന് തോന്നുമെങ്കിലും മറ്റൊരു ദൃശ്യമാകാനും സാധ്യതയുണ്ടെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

Pakistan Suicide Bombing: പാക് സൈനിക കേന്ദ്രത്തില്‍ ചാവേറാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

Ranya Rao: 15 ദിവസത്തിനിടെ നാല് ദുബായ് യാത്രകള്‍, ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; നടി രന്യ റാവു പിടിയില്‍

ആശാ വര്‍ക്കര്‍മാരെ തഴഞ്ഞ് വീണ്ടും കേന്ദ്രം; സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടും ഓണറേറിയം കൂട്ടാന്‍ തയ്യാറല്ല

ക്രിപ്റ്റോ കറൻസി തട്ടിപ്പ്: 37 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments