Webdunia - Bharat's app for daily news and videos

Install App

വിന്റേജ് മോഹന്‍ലാല്‍ ഈസ് ബാക്ക്; കളിയും ചിരിയും മാത്രമല്ല സസ്‌പെന്‍സും ഉണ്ടാകും !

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' അടുത്ത വര്‍ഷം തുടക്കത്തില്‍ ആയിരിക്കും തിയറ്ററുകളിലെത്തുക

രേണുക വേണു
ശനി, 9 നവം‌ബര്‍ 2024 (09:14 IST)
Mohanlal / Thudarum Movie

മോഹന്‍ലാലിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ ആരാധകര്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കുന്നത് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയിലാണ്. 'തുടരും' എന്നാണ് സിനിമയുടെ പേര്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം സിനിമയാണ് ഇത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്നലെയാണ് പുറത്തുവിട്ടത്. തനി നാട്ടിന്‍പുറത്തുകാരനായാണ് ലാലിനെ ഈ പോസ്റ്ററില്‍ കാണുന്നത്. നാല് കുട്ടികളേയും ലാലിനൊപ്പം പോസ്റ്ററില്‍ കണാം. 
 
കാര്‍ ഡ്രൈവറയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വേഷമിട്ടിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറച്ചില്‍. എന്നാല്‍ ചിരിയും കളിയും മാത്രമുള്ള ഫാമിലി എന്റര്‍ടെയ്‌നര്‍ മാത്രമായിരിക്കില്ല ഈ സിനിമയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്ന ചില സസ്‌പെന്‍സുകളും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. മറ്റൊരു ദൃശ്യമാകുമോ ഈ സിനിമയെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 
 
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' അടുത്ത വര്‍ഷം തുടക്കത്തില്‍ ആയിരിക്കും തിയറ്ററുകളിലെത്തുക. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. കെ.ആര്‍.സുനിലും തരുണ്‍ മൂര്‍ത്തിയും തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ഷാജികുമാറും സംഗീതം ജേക്‌സ് ബിജോയിയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

'വന്നു, പണി തുടങ്ങി'; ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ഇറാന്‍ പൗരനെതിരെ കുറ്റം ചുമത്തി

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments