Webdunia - Bharat's app for daily news and videos

Install App

Thudarum Movie Synopsis: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്ന സ്റ്റന്റ് മാസ്റ്ററും കുടുംബവും; 'തുടരും' പ്ലോട്ട് പുറത്ത്

ടീസറുകളിലും ട്രെയ്‌ലറിലും മോഹന്‍ലാലും ശോഭനയും തമിഴ് പറയുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു

Thudarum Synopsis  Thudarum Movie story  Thudarum Review  Thudarum Arrival Teaser  Thudarum Mohanlal  Mohanlal in Thudarum  Malayalam Cinema News  Malayalam OTT Releases  Malayalam Cinema Reviews  Parvathy Thiruvothu  Manju Warrier  Malayalam Cinema
രേണുക വേണു
ശനി, 12 ഏപ്രില്‍ 2025 (13:04 IST)
Thudarum - Mohanlal

Thudarum: മോഹന്‍ലാല്‍ ചിത്രം 'തുടരും' റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ 25 നു ചിത്രം വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
ടീസറുകളിലും ട്രെയ്‌ലറിലും മോഹന്‍ലാലും ശോഭനയും തമിഴ് പറയുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അത് വെറുതെ തമിഴ് പറയുന്നതല്ല, ഇരുവരുടെയും കഥാപാത്രങ്ങള്‍ക്ക് തമിഴ്‌നാടുമായി അടുത്ത ബന്ധമുണ്ട്. പണ്ട് തമിഴ്‌നാട്ടില്‍ സിനിമ സ്റ്റന്റ് മാസ്റ്ററായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രം. ചില പ്രത്യേക സംഭവങ്ങളെ തുടര്‍ന്ന് മോഹന്‍ലാല്‍ കഥാപാത്രം തമിഴ്‌നാട്ടില്‍ നിന്നു പരിചയപ്പെട്ട ഒരു യുവതിയുമായി (ശോഭന) നാടുവിടുന്നു. പിന്നീട് കേരളത്തില്‍ ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ജോലി ചെയ്യുന്നത്. സന്തുഷ്ട കുടുംബമായി മുന്നോട്ടു പോകുന്നതിനിടെ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില നാടകീയ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. 
 
റിലീസിന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ ടീസറില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ വീട്ടിലെ ചില ഫോട്ടോ ഫ്രെയിമുകള്‍ കാണിക്കുന്നുണ്ട്. അതില്‍ കമല്‍ഹാസന്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്നത് കാണാം. തമിഴ്‌നാട്ടില്‍ ആയിരിക്കെ സിനിമകളില്‍ ജോലി ചെയ്തിട്ടുള്ളതിനാല്‍ ആയിരിക്കും ഇത്തരം ഫോട്ടോ ഫ്രെയിമുകള്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ വീട്ടില്‍ കാണിച്ചിരിക്കുന്നത്. 


രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിക്കുന്നത്. ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്സ് ബിജോയിയുടേതാണ് സംഗീതം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ഭാര്യയ്‌ക്കൊപ്പം, 13 ഫോൺനമ്പറുകൾ; വിശദമായി അന്വേഷിക്കും

ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ഇടപാടും നടത്തിയില്ലെങ്കില്‍, അത് പ്രവര്‍ത്തനരഹിതമാകും, നിയന്ത്രണങ്ങളെ കുറിച്ച് അറിയാമോ

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും സാധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന് സാധിച്ചത്: മുഖ്യമന്ത്രി

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും; സഖ്യപ്രഖ്യാപനം നടത്തി അമിത് ഷാ

അടുത്ത ലേഖനം
Show comments