'2.0' കേരള റൈറ്റ്സിനായി ടോമിച്ചത് മുളകുപാടം മുടക്കിയത് 15 കോടിക്ക് മുകളിൽ!

'2.0' കേരള റൈറ്റ്സിനായി ടോമിച്ചത് മുളകുപാടം മുടക്കിയത് 15 കോടിക്ക് മുകളിൽ!

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (08:49 IST)
തമിഴിലെ വലിയ താരങ്ങളുടെ ചിത്രങ്ങള്‍ക്കെല്ലാം കേരളത്തില്‍ മികച്ച ഓപ്പണിംഗ് കിട്ടാറുണ്ട്. വിജയ് നായകനായ ‘സര്‍ക്കാര്‍’ തന്നെ ഏറ്റവും വലിയ ഉദാഹരണം. ശങ്കര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘2.0’ ആണ് കേരളത്തില്‍ വലിയ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത തമിഴ് സിനിമ. ഈ മാസം അവസാനമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 
 
സര്‍ക്കാരും ബാഹുബലിയും നേടിയ വമ്പന്‍ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ തുകയ്ക്കാണ് ‘2.0’യുടെ കേരള വിതരണാവകാശം വിറ്റുപോയിരിക്കുന്നത്. ടോമിച്ചന്‍ മുളകുപ്പാടത്തിന്‍റെ മുളകുപ്പാടം ഫിലിംസ് 14 കോടി രൂപ നല്‍കിയാണ് 2.0യുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതിൽ സത്യമുണ്ടോ എന്ന് ടോമിച്ചൻ മുളകുപാടം തന്നെ ഇപ്പോൾ പറയുകയാണ്.
 
'4.5 കോടി ഒന്നുമല്ല, അതിനേക്കാള്‍ മുകളിലാണ് കൊടുത്തിരിക്കുന്നത്. 15 കോടിക്ക് മുകളിലാണ് കൊടുത്തിരിക്കുന്നതെ'ന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ ഒരു മറുഭാഷാ സിനിമയ്ക്കും ലഭിക്കാത്ത തുകയാണ് ഇതിനായി മുടക്കിയിരിക്കുന്നത് എന്നാൽ, '600 കോടി മുതല്‍മുടക്കുള്ള പടമല്ലേ? എന്തെങ്കിലുമൊക്കെ ഉണ്ടാവില്ലേ സിനിമയിൽ‍? നമ്മള്‍ സിനിമ നിര്‍മ്മിക്കുന്ന ആളുകളല്ലേ?' എന്നാണ് അദ്ദേഹത്തിന്റെ വാദം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments