Webdunia - Bharat's app for daily news and videos

Install App

വിജയ് ചിത്രത്തിൽ ഡോൺ ആയി മമ്മൂട്ടി?

വിജയ് ചിത്രത്തിൽ ഡോൺ ആയി മമ്മൂട്ടി?

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (08:12 IST)
തമിഴ് സംവിധായകന്‍ അറ്റ്‌ലി തന്‍റെ അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ദളപതി വിജയ് നായകനാകുന്ന ചിത്രം എ ജി എസ് ഇന്‍റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. മെര്‍സലിനു ശേഷം വിജയ് - ആറ്റ്‌ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രമാണ്. 
 
മെര്‍സലിന്‍റെ വിജയത്തിന് ശേഷം ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ശക്തമായ തിരക്കഥയാണ് പുതിയ സിനിമയ്‌ക്കായി ആറ്റ്‌ലി തയ്യാറാക്കിയിരിക്കുന്നതെന്നും ചിത്രത്തിൽ ഒരു ഫുട്‌ബോൾ കോച്ചായാണ് വിജയ് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
 
എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജി കെ വിഷ്ണു ആണ് നിര്‍വഹിക്കുന്നത്. അനല്‍ അരശ് ആണ് സംഘട്ടന സംവിധാനം.
 
ഈ സിനിമയില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയേക്കുമെന്ന് സൂചനകളുണ്ട്. ഇതിന്‍റെ ചര്‍ച്ചകള്‍ക്കായി അറ്റ്‌ലി ഉടന്‍ തന്നെ മമ്മൂട്ടിയെ നേരില്‍ കാണുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചിത്രത്തിൽ വിജയ്‌യെ നിയന്ത്രിക്കുന്ന ഡോൺ ആയാണ് മമ്മൂട്ടി എത്തുന്നത് എന്നും സൂചനകൾ ഉണ്ട്.
 
“കഴിഞ്ഞ ചിത്രങ്ങളുടെ വിജയം എന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കുന്നു. മുമ്പ് ചെയ്തിട്ടില്ലാത്ത എന്തെങ്കിലും ചെയ്യണമെന്നാണ് ഇത്തവണ ഞാന്‍ ആഗ്രഹിക്കുന്നത്. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക” - അറ്റ്‌ലി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments