Webdunia - Bharat's app for daily news and videos

Install App

2017ലെ ടോപ്പ് 10 ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ മമ്മൂട്ടി ചിത്രവും

2017ലെ ടോപ് മൂവി ലിസ്റ്റിൽ ഗ്രേറ്റ്ഫാദർ

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (15:12 IST)
2017ലെ മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ഒരേയൊരു ചിത്രം. മെഗാസ്റ്റാർ നായകനായ ഗ്രേറ്റ്ഫാദർ ആണ് ആ മലയാള ചിത്രം. പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിംഗ് വെബ്‌സൈറ്റായ ഇന്റര്‍നെറ്റ് മൂവി ഡേറ്റാബെയ്‌സ് (ഐഎംബിഡി) പുറത്തുവിട്ട പട്ടികയിലാണ് ഗ്രേറ്റ് ഫാദർ ഇടംപിടിച്ചത്.
 
പ്രേക്ഷകരുടെ റേറ്റിംഗിന്റെയും റിവ്യുകളുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. മലയാളത്തില്‍നിന്ന് മമ്മൂട്ടി ചിത്രം ദ് ഗ്രേറ്റ്ഫാദർ പത്താമതായി ആണ് ഇടം നേടിയിരിക്കുന്നത്. തമിഴില്‍നിന്ന് രണ്ട് സിനിമകളും പട്ടികയില്‍നിന്ന് ഇടം നേടിയിട്ടുണ്ട്. മാധവന്‍, വിജയ്‌സേതുപതി ചിത്രം വിക്രം വേദയും, വിജയ് ചിത്രം മെര്‍സലുമാണ് തമിഴില്‍നിന്നുള്ള ചിത്രങ്ങള്‍. വിക്രംവേദയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഒമ്പതാം സ്ഥാനത്താണ് മെര്‍സല്‍.
 
ഐഎംബിഡി പട്ടിക ഇങ്ങനെ
 
1 വിക്രംവേദ (തമിഴ്)
2 ബാഹുബലി 2 (തമിഴ്/തെലുങ്ക്)
3 അര്‍ജ്ജുന്‍ റെഡ്ഡി (തെലുങ്ക്)
4 സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ (ഹിന്ദി)
5 ഹിന്ദി മീഡിയം (ഹിന്ദി)
6 ദ് ഗാസി അറ്റാക്ക് (തെലുങ്ക്)
7 ടോയ്‌ലറ്റ് ഏക് പ്രേംകഥ (ഹിന്ദി)
8 ജോളി എല്‍എല്‍ബി 2 (ഹിന്ദി)
9 മെര്‍സല്‍ (തമിഴ്)
10 ദ് ഗ്രേറ്റ് ഫാദര്‍ (മലയാളം)
 
http://www.imdb.com/best-of/top-indian-movies-2017/ls027616342/

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments