നിങ്ങളെപ്പോലെ ഒരാളാണ് ഞാന്‍, വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചു, അത് ജാടയോ അഹങ്കാരമോ അല്ല: ക്ഷമാപണവുമായി ടൊവിനോ
നിങ്ങളില്‍ ഒരാളും നിങ്ങളെപ്പോലെ ഒരാളുമാണ് താനെന്ന് ടൊവിനോ തോമസ്
ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ആരാധകനെ തെറിവിളിച്ച ടൊവിനോ തോമസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ക്ഷമാപണവുമായി താരം രംഗത്ത്. പരിപാടിക്കിടയില്‍ ആരോ തന്നെ ഉപദ്രവിച്ചതു കൊണ്ടാണ് താന്‍ അയാളെ തെറി വിളിച്ചതെന്നും താനും ഒരു പച്ചയായ മനുഷ്യനാണെന്നും ടൊവിനോ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു. തനിക്ക് വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ലെന്നും ടൊവിനോ പറയുന്നു.
ടൊവിനോ തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: