എനിക്ക് വേണ്ടി ഞാൻ തിരക്കഥകൾ തിരുത്താറില്ല: ടോവിനോ തോമസ്

എനിക്ക് വേണ്ടി ഞാൻ തിരക്കഥകൾ തിരുത്താറില്ല: ടോവിനോ തോമസ്

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (10:31 IST)
കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിനായി സിനിമയുടെ തിരക്കഥയിൽ താൻ കൈ കടത്താറില്ലെന്ന് നടൻ ടൊവിനോ. മറ്റ് താരങ്ങള്‍ക്കായി പറഞ്ഞുവെച്ചിട്ടുള്ള രംഗങ്ങള്‍ കുറയ്ക്കുന്നതിനും താൻ ശ്രമിക്കാറില്ലെന്നും ടോവിനോ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
'ഞാനും ഇത്തരം ചെറിയ വേഷങ്ങളിലാണ് തുടങ്ങിയത്. തിരക്കഥ ഇഷ്ടമായില്ലെങ്കില്‍ അത് പറയാനുള്ള സ്വാതന്ത്യം തനിക്കുണ്ട് അതല്ലാതെ അതിൽ മാറ്റങ്ങൾ ഒന്നും താൻ വരുത്താറില്ല. സ്വാഭാവികമായി വരുന്ന കഥാപാത്രങ്ങളെ ഞാനായി മാറ്റില്ല എന്നത് ബോധപൂര്‍വമായി എടുത്ത തീരുമാനമാണ്. 
 
തിരക്കഥയുമായി ഒരു സംവിധായകന്‍ വരുമ്പോള്‍ അതില്‍ എനിക്ക് പ്രാധാന്യം വേണമെന്ന് ആവശ്യപ്പെടാന്‍ എനിക്ക് കഴിയില്ല. തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അല്ലാതെ, എനിക്ക് പ്രധാന്യം കുറഞ്ഞു പോയി, അത് കൂട്ടണം, എന്നാല്‍ ഞാന്‍ ചെയ്യാം എന്ന് ഞാന്‍ പറയില്ല. നായകന്‍, വില്ലന്‍ എന്നിങ്ങനെയുള്ള സങ്കല്‍പങ്ങള്‍ക്കപ്പുറത്ത് കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ആസ്വാദകരുടെ യുക്തി അനുസരിച്ച് ഒരാള്‍ നായകനോ വില്ലനോ സഹനടനോ ആകാം' ടോവിനോ വ്യക്തമാക്കി.

ബോക്സോഫീസില്‍ കോടികള്‍ വാരി ‘വാര്‍’, കിടിലന്‍ ആക്ഷന്‍ ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുന്നു!

'മുസ്ലീം യുവാവും ഹിന്ദു യുവതിയും കിടക്ക പങ്കിടുന്നത് ലവ് ജിഹാദ്'; ബിഗ് ബോസ് ബഹിഷ്കരിക്കാൻ ആഹ്വാനം

മമ്മൂട്ടിക്കൊപ്പം ദിലീപും കാവ്യയും; വൈറലായി ചിത്രങ്ങൾ

ജോളിയുടെ മകന്റെ മനസ് വിങ്ങുന്നുണ്ടെന്ന് ഓർക്കണം, അവന്റെ അമ്മയോ ഓർത്തില്ല; കുറിപ്പ്

ഒന്നിലധികം ഭർത്താക്കന്മാരുണ്ടാകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണകരം; പഠനം പറയുന്നത് ഇങ്ങനെ

അനുബന്ധ വാര്‍ത്തകള്‍

മുല്ലപ്പള്ളി രാമചന്ദ്രൻ ഇടഞ്ഞ് തന്നെ, ഉടനൊന്നും തീരുമാനമാകില്ല? കെപിസിസി പുനഃസംഘടനാ തീരുമാനം നീളുന്നു

പൊലീസ് സഹായം തേടിയില്ല, 36കാരിയായ യുവതി ശബരിമല ദർശനം നടത്തിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്‌മ

'സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്, നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു': ആരോപണത്തിന് മറുപടിയുമായി ദീപാ നിശാന്ത്

‘പൊതുമുതൽ നശിപ്പിക്കില്ല, ജനജീവിതം സ്തംഭിപ്പിക്കില്ല‘; ഇപ്പോൾ എന്ത് പറയുന്നു സംയുക്ത സമരസമിതി ?

അശ്ലീലമല്ല ഞാനെഴുതിയത്, ആലുവയിൽ ചെന്ന് വിശദീകരണം നൽകില്ല, തെറ്റ് ചെയ്തത് ഫ്രാങ്കോ: നിലപാടിൽ ഉറച്ച് സിസ്റ്റർ ലൂസി

അടുത്ത ലേഖനം