മമ്മൂട്ടി ഭയന്നു, അഡ്വാൻസ് തുക തിരികെ നൽകി- പടം സൂപ്പർഹിറ്റാക്കിയത് ദിലീപ്!

മമ്മൂട്ടി ഓകെ പറഞ്ഞു, അഡ്വാൻസും വാങ്ങി- പക്ഷേ ആ ചിത്രം മെഗാഹിറ്റ്!

വെള്ളി, 31 ഓഗസ്റ്റ് 2018 (11:56 IST)
ചില ചിത്രങ്ങൾ സംവിധായകർക്കോ നടന്മാർക്കോ ഒരു ബ്രേക്ക് നൽകുന്നവയാണ്. ചിലത് ഇവരുടെ സിനിമാജീവിതത്തെ തന്നെ മാറ്റി മറിക്കുന്നവയാകാം. അത്തരത്തിൽ സംവിധായകൻ ജോഷിക്ക് ഒരു അതിശക്തമായ മടങ്ങിവരവിന് കാരണമായ ചിത്രമാണ് റൺ‌വേ. 
 
ദിലീപിന് ഒരു മെഗാഹിറ്റ് നൽകിയ ചിത്രമായിരുന്നു റൺ‌വേ. ചിത്രത്തിലെ വാളയാർ പരമശിവം എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചോട് ചേർത്തു. എന്നാൽ, മമ്മൂട്ടിയെ ആയിരുന്നു വാളയാർ പരമശിവമായി ജോഷി കണ്ടിരുന്നത്. 
 
സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം അഡ്വാന്‍സ് വാങ്ങിയിരുന്നു. തിരക്കഥ വായിച്ച് അഭിനയിക്കാമെന്നും സമ്മതിച്ചിരുന്നുവത്രേ. ഗോപുര ഡിസ്ട്രിബൂഷനായിരുന്നു വിതരണക്കാര്‍. കാറ്റത്തെ പെണ്‍പൂവ് എന്ന സിനിമയായിരുന്നു അപ്പോള്‍ ഇറങ്ങിയത്. ഈ സിനിമ പരാജയപ്പെട്ടു. റൺ‌വേ വിതരണാ‍വകാശം ഏറ്റെടുത്തതും ഗോപുര ഡിസ്ട്രിബ്യൂഷനായിരുന്നു. ഇതോടെയായിരുന്നു അദ്ദേഹം അഡ്വാന്‍സ് തുക തിരികെ നല്‍കി സിനിമയില്‍ നിന്നും പിന്‍മാറിയത്.
 
ഈ സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റൺ‌വേ സംഭവിച്ചത്. ദിലീപിനെയായിരുന്നു ജോഷി നായകനായി കണ്ടത്. ചിത്രം സൂപ്പർഹിറ്റായി മാറി. ഇപ്പോഴിതാ, വലിയ ഇടവേളയ്ക്ക് ശേഷം ജോഷി വീണ്ടും തിരിച്ചുവരുന്നു. വാളയാർ പരശിവത്തിന്റെ കഥ പറയാൻ. 
 
റണ്‍‌വേ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണിത്. ദിലീപ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന രീതിയിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഉദയകൃഷ്ണയായിരിക്കും വാളയാര്‍ പരമശിവത്തിന് തിരക്കഥ എഴുതുന്നത്. ഇന്ദ്രജിത്ത് പ്രധാന കഥാപാത്രമായെത്തും. ദിലീപിന്‍റെ നായികയായി കാവ്യാ മാധവന്‍ തന്നെ അഭിനയിക്കും എന്നതാണ് വാളയാര്‍ പരമശിവത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഡേറ്റ് തരില്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല, ആളുകൾ കാണുന്നതും എൻജോയ് ചെയ്യുന്നതുമായ കഥകളായിരിക്കണം': ഫഹദ് ഫാസിൽ