Webdunia - Bharat's app for daily news and videos

Install App

ദേവാസുരം കാണുമ്പോൾ മോഹൻലാൽ, കിംഗ് കാണുമ്പോൾ മമ്മൂട്ടി; ഫാനായി മാറുന്നത് തല്ലുണ്ടാക്കാനോ? - ടൊവിനോ പറയുന്നു

മമ്മൂട്ടി, മോഹൻലാൽ ഫാൻ ആകുന്നത് തല്ലുണ്ടാക്കാൻ?- ടൊവിനോ പറയുന്നു

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (09:28 IST)
ഏതൊരു നടീ നടനും അഭിമുഖത്തിൽ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ് മമ്മൂയെ ആണോ മോഹൻലാലിനെ ആണോ ഇഷ്ടമെന്ന്. ചിലർ രണ്ടാളേയും ഇഷ്ടമാണെന്നും ചിലർ ഒരാളുടെ പേരും പറയാറുണ്ട്. മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ടൊവിനോ തോമസും ഈ ചോദ്യം നേരിടുകയുണ്ടായി.
 
അടുത്തിടെ ഒരു അഭിമുഖത്തിലാണ് ടൊവിനോ തന്റെ ഇഷ്ട താരം ആരാണെന്ന് ചോദിച്ച അവതാരകന് കിടിലൻ മറുപടി നൽകിയത്. അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകാതെ, തിരിച്ചൊരു ചോദ്യമാണ് ടൊവിനോ ചോദിച്ചത്. 
 
‘ഇവരെ രണ്ടുപേരേയും കൂടുതൽ അടുത്തറിയുകയും ഇവരെ കൂടുതൽ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ ഇവരിൽ ഒരാളെ മാത്രം ഇഷ്ടപ്പെടുക എങ്ങനെയാണ്. ഒരു ശരാശരി മലയാളിയുടെ അവസ്ഥ എന്താണെന്ന് വെച്ചാൽ ദേവാസുരം കാണുമ്പോൾ മോഹൻലാലും കിംഗ് കാണുമ്പോൾ മമ്മൂട്ടിയും സദയം കാണുമ്പോൾ വീണ്ടും മോഹൻലാൽ തനിയാവർത്തനം ആണെങ്കിൽ മമ്മൂട്ടി. ഇതാണ് എല്ലാവരും ചെയ്യുന്നത്. വെറുതേ തല്ലു കൂടാൻ എന്തെങ്കിലും ഒരു കാരണാം വേണം. അതിന് വേണ്ടിയാണ് ലാലേട്ടൻ ഫാൻ, മമ്മൂക്ക ഫാൻ എന്ന് പറയുന്നത്.’- ടൊവിനോ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

അടുത്ത ലേഖനം
Show comments