Webdunia - Bharat's app for daily news and videos

Install App

നായികയായി അഭിനയിക്കാന്‍ 12 കോടി, മണിരത്‌നം ചിത്രത്തിന് തൃഷക്ക് ലഭിച്ചത്

കെ ആര്‍ അനൂപ്
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (09:14 IST)
ചെറിയൊരു ഇടവേളക്ക് ശേഷം തൃഷ സിനിമ ലോകത്ത് വീണ്ടും സജീവമാണ്. മണിരത്നത്തിനൊപ്പമുള്ള കമല്‍ഹാസന്‍ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് നടി. ഇപ്പോഴിതാ ഈ സിനിമയ്ക്ക് നടി വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 
 
ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ തൃഷ 12 കോടി ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
തൃഷ മൂന്നാം തവണയാണ് മണിരത്നത്തോടൊപ്പം സിനിമ ചെയ്യുന്നത്. 'യുവ', 'പൊന്നിയിന്‍ സെല്‍വന്‍' എന്നീ സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു.'തൂങ്കാ വനം', 'മന്മദന്‍ അമ്പ്'തുടങ്ങിയ കമല്‍ ചിത്രങ്ങളിലും തൃഷ അഭിനയിച്ചിട്ടുണ്ട്. 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തില്‍ ജയം രവിയുടെ കൂടെയും നടി അഭിനയിച്ചു.തൃഷയെ കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി തുടങ്ങിയവരും സിനിമയുടെ ഭാഗമായേക്കും.
 
36 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്നു. 1987ല്‍ പുറത്തിറങ്ങിയ നായകനാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ അഭിനയത്തിന് കമലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മൂന്നു പതിറ്റാണ്ട് വേണ്ടിവന്നു വീണ്ടും ഇരുവരും ഒന്നിക്കുന്നതിന്.
 
   
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

കഞ്ചാവ് കേസ്: യു പ്രതിഭാ എംഎല്‍എയുടെ മകനുള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

അടുത്ത ലേഖനം
Show comments