Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാനം സോഷ്യല്‍ മീഡിയയില്‍ ലീക്കായി, റിലീസിന് മുന്‍പേ 'ഗെയിം ചേഞ്ചര്‍' പാട്ട് എങ്ങനെ ചോര്‍ന്നു ?

ഗാനം സോഷ്യല്‍ മീഡിയയില്‍ ലീക്കായി, റിലീസിന് മുന്‍പേ 'ഗെയിം ചേഞ്ചര്‍' പാട്ട് എങ്ങനെ ചോര്‍ന്നു ?

കെ ആര്‍ അനൂപ്

, ശനി, 16 സെപ്‌റ്റംബര്‍ 2023 (15:15 IST)
സംവിധായകന്‍ ഷങ്കറും രാംചരണും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയിലെ ഒരു ഗാനം സോഷ്യല്‍ മീഡിയയിലൂടെ ലീക്കായി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
പൊളിറ്റിക്കല്‍ ത്രില്ലറാണ് ഗെയിം ചേഞ്ചര്‍. ചിത്രീകരണം പുരോഗമിക്കുകയാണ് സിനിമയിലെ നിര്‍ണായകമായ ഒരു ഗാനം ചോര്‍ന്നത്. ഈ ഗാനരംഗം ചിത്രീകരിക്കാന്‍ 15 കോടിയോളം നിര്‍മാതാക്കള്‍ മുടക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. നിലവില്‍ ചിത്രീകരണ സംഘം ചെന്നൈയിലാണ് ഉള്ളത്. എന്നാല്‍ ഗാനത്തിന്റെ ഒരു ഡെമ്മിപ്പതിപ്പ് മാത്രമാണ് ചോര്‍ന്നതെന്ന് പി ആര്‍ സംഘം അറിയിച്ചു. ഫൈനല്‍ ഗാനത്തിന് മുമ്പുള്ള ഒരു ട്രാക്ക് പതിപ്പാണ് ഇതൊന്നും വിവരമുണ്ട്. ഗാനം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു.
 
കാര്‍ത്തിക് സുബ്ബരാജിന്റെ ആണ് കഥ.രാം ചരണ്‍, കിയാര അദ്വാനി, എസ് ജെ സൂര്യ,അഞ്ജലി, ജയറാം, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
 
 ദില്‍ രാജുവും സിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2024ല്‍ റിലീസ് ചെയ്യും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്റണി വര്‍ഗീസിന്റെ നായികയായി അനശ്വര രാജന്‍?പുതിയ ചിത്രത്തിന് തുടക്കമായി