Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃഷയുമായി പ്രണയത്തിലായിരുന്നു, എന്നാൽ കല്ല്യാണം വരെ എത്തിയില്ല: കാരണം വെളിപ്പെടുത്തി റാണ

തൃഷയുമായി പ്രണയത്തിലായിരുന്നു, എന്നാൽ കല്ല്യാണം വരെ എത്തിയില്ല: കാരണം വെളിപ്പെടുത്തി റാണ

തൃഷയുമായി പ്രണയത്തിലായിരുന്നു, എന്നാൽ കല്ല്യാണം വരെ എത്തിയില്ല: കാരണം വെളിപ്പെടുത്തി റാണ
, ചൊവ്വ, 25 ഡിസം‌ബര്‍ 2018 (09:57 IST)
ബാഹുബലിയിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പൽവാൾ ദേവൻ റാണാ ദഗ്ഗുബാട്ടി. റാണയും തെന്നിന്ത്യൽ താര സുന്ദരി തൃഷ കൃഷ്‌ണനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയായിരുന്നു ഒരുകാലത്ത് സിനിമാ ലോകത്ത് നിറഞ്ഞുനിന്നത്.
 
എന്നാൽ അടുത്തും അകന്നും നിരവധി വര്‍ഷങ്ങള്‍ പിന്നീട് ഇരുവരും കടന്നു പോയി. ഒടുവില്‍ പിരിയാനും തീരുമാനിച്ചു. എന്നാല്‍ തൃഷയോ റാണയോ ഒരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച്‌ പൊതുവിടങ്ങളില്‍ ഒന്നും സംസാരിച്ചിട്ടില്ല. പ്രണയത്തിലാണെന്ന കാര്യം സമ്മതിച്ചിരുന്നുമില്ല. 
 
ഒടുവില്‍ റാണ ആ ബന്ധത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോ, കോഫി വിത്ത് കരണിലാണ് റാണ ഇതേക്കുറിച്ച്‌ മനസ് തുറന്നത്. 
 
ആദ്യം റാണയ്ക്ക് പ്രണയമുണ്ടോ എന്നായിരുന്നു കരണ്‍ ജോഹര്‍ ചോദിച്ചത്. എന്നാല്‍ ഇല്ലെന്ന് റാണ മറുപടി പറഞ്ഞു. പിന്നീട് തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് കരൺ ചോദിക്കുകയായിരുന്നു. ആദ്യം റാണ ചോദ്യത്തില്‍ നിന്നും ഒഴിവാകാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് മനസ്സ് തുറക്കേണ്ടിവരികയായിരുന്നു.
 
പത്ത് വര്‍ഷങ്ങളോളം തൃഷ എന്റെ അടുത്ത സുഹൃത്തായിരുന്നു. പിന്നീട് പ്രണയത്തിലായി. പക്ഷേ, ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ല-റാണ പറഞ്ഞു. എന്നാല്‍ തൃഷ ഇപ്പോഴും സിംഗിള്‍ ആണല്ലോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച്‌ തനിക്കറിയില്ല എന്നായിരുന്നു റാണയുടെ മറുപടി.
 
അതേസമയം, ബാഹുബലിക്ക് ശേഷം അനുഷ്‌കയും പ്രഭാസും തമ്മില്‍ പ്രണയമാണെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതേക്കുറിച്ചും കരണ്‍ ജോഹര്‍ ചോദിച്ചു. എന്നാല്‍ ഇല്ലെന്ന് പ്രഭാസ് പറഞ്ഞു. റാണയും പ്രഭാസിനെ പിന്തുണച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ മാമാങ്കം വിവാദത്തിൽ?- ധ്രുവിന് പിന്നാലെ സംവിധായകനും ഔട്ട്?