Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അച്ഛന്റെ തള്ള് മകനും കിട്ടി'- അഞ്ചാം ദിവസം 25ന്റെ ഫ്ലക്സ് വെച്ച ആദിക്ക് ട്രോൾ പൂരം!

രാജാവിന്റെ മകനും ആദിക്കുമെതിരെ ട്രോൾ പെരുമഴ!

പ്രണവ് മോഹൻലാൽ
പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തിയ ആദി തിയേറ്ററുകളിൽ മുന്നേറുകയാണ്. ജനുവരി 26നാണ് ചിത്രം റിലീസ് ചെയ്തത്. ആദി റിലീസ് ആയിട്ട് ഇന്നേക്ക് 8 ദിനങ്ങൾ ആകുന്നു. എന്നാൽ, ആദിയുടെ 25ആം ദിനത്തിന്റെ ഒരു ഫ്ലക്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ കറങ്ങി നടക്കുന്നത്. 
 
അഞ്ചാം ദിനത്തിലാണ് ഈ ഫ്ലക്സ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കാൻ തുടങ്ങിയത്. അഞ്ചാം ദിനത്തിൽ 25 ദിവസത്തിന്റെ ഫ്ലക്സ് വെച്ച ആദിയുടെ അണിയറ പ്രവർത്തകരെ ട്രോളുകയാണ് ട്രോളർമാർ. അച്ഛന്റെ തള്ള് മകനും കിട്ടിയെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ ആന്റണി തള്ളൂർ ആക്കിയുമൊക്കെയാണ് ട്രോളുകൾ ഇറങ്ങിയിരിക്കുന്നത്. 
 
എന്നാൽ, ഈ ഫ്ളക്സ് എഡിറ്റിംഗ് ആണെന്നാണ് മോഹൻലാൽ ഫാൻസ് അവകാശപ്പെടുന്നത്. അഞ്ച് ദിവസം കൊണ്ട് ചിത്രം 8 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഒരു താരപുത്രന് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകരണം തന്നെയാണ് പ്രണവിന് ലഭിച്ചിരിക്കുന്നത്. 
webdunia


webdunia

webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുൽഖറിസത്തിന്റെ ആറ് സുവർണ വർഷങ്ങൾ!