Webdunia - Bharat's app for daily news and videos

Install App

'തൊട മുടിയാത് തമ്പി' കങ്കുവ വന്നിട്ടും കുലുക്കമില്ലാതെ ടര്‍ബോ ജോസ്

മേയ് 23 നാണ് വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ടര്‍ബോ തിയറ്ററുകളിലെത്തിയത്

രേണുക വേണു
വെള്ളി, 15 നവം‌ബര്‍ 2024 (09:40 IST)
സൂര്യയുടെ കങ്കുവയ്ക്കും ടര്‍ബോ ജോസിനെ തൊടാന്‍ സാധിച്ചില്ല. 2024 ലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കേരള ബോക്‌സ്ഓഫീസ് കളക്ഷനില്‍ മമ്മൂട്ടിയുടെ ടര്‍ബോ തന്നെ മുന്നില്‍. റിലീസ് ദിനത്തില്‍ 6.15 കോടിയാണ് ടര്‍ബോ കേരള ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്. ഇന്നലെ റിലീസ് ചെയ്ത സൂര്യ ചിത്രം കങ്കുവയുടെ ആദ്യദിന കേരള കളക്ഷന്‍ നാല് കോടിയില്‍ നിന്നു. 
 
ആദ്യദിനത്തിലെ സമ്മിശ്ര പ്രതികരണങ്ങളിലും ബോക്‌സ്ഓഫീസില്‍ വന്‍ കുതിപ്പ് നടത്താന്‍ മമ്മൂട്ടി ചിത്രത്തിനു സാധിച്ചിരുന്നു. ഇതിനു പിന്നാലെ വിജയ്, രജനികാന്ത്, സൂര്യ എന്നിവരുടെ ചിത്രങ്ങള്‍ വന്നിട്ട് പോലും ടര്‍ബോയ്ക്ക് കുലുക്കമില്ല. വിജയ് ചിത്രം ഗോട്ട് (GOAT) 5.80 കോടിയുമായി രണ്ടാം സ്ഥാനത്താണ്. രജനികാന്ത് ചിത്രം വേട്ടയ്യനും കേരള ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി ചിത്രം കുറിച്ച ആദ്യദിന കളക്ഷന്‍ മറികടക്കാന്‍ സാധിച്ചില്ല. 
 
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ഒരു ആക്ഷന്‍-കോമഡി എന്റര്‍ടെയ്‌നര്‍ ആയിരുന്നു. ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ആഗോള തലത്തില്‍ 80 കോടിയിലേറെ കളക്ട് ചെയ്യാന്‍ ഈ ചിത്രത്തിനു സാധിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments