Publish Date: Thu, 14 Nov 2024 (19:32 IST)
Updated Date: Thu, 14 Nov 2024 (19:37 IST)
പുഷ്പ 2ന്റെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും നിങ്ങള്‍ ഞെട്ടുമെന്ന് രശ്മിക മന്ദാന. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് രശ്മിക ഇക്കാര്യം പറഞ്ഞത്.പുഷ്പ ടു പ്രേക്ഷകരെ അതിശയിപ്പിക്കുമെന്നും ഞെട്ടാന്‍ തയ്യാറായിക്കൊള്ളു എന്നും രശ്മിക പറഞ്ഞു.
പുഷ്പ ടൂവിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യപകുതിയുടെ ഡബ്ബിങ് കഴിഞ്ഞു. ഇപ്പോള്‍ രണ്ടാം പകുതിയുടെ ഡബ്ബിങ് ആണ് നടക്കുന്നത്. ചിത്രത്തെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഞെട്ടുന്ന അനുഭവമാണ് ആദ്യപകുതി കണ്ടപ്പോള്‍ എനിക്ക് ലഭിച്ചത്. ഇനിയും കാത്തിരിക്കാന്‍ എനിക്ക് കഴിയുന്നില്ല- എന്നാണ് രശ്മിക ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പങ്കുവെച്ചത്. ഡബ്ബിങ് സ്റ്റുഡിയോയിലെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.