വിശ്വാസം അതല്ലേ എല്ലാം... പ്രിയദർശനെ അന്ധമായി വിശ്വസിച്ച രണ്ട് നടന്മാർ!
പ്രിയദർശനെ അന്ധമായി വിശ്വസിച്ച രണ്ട് സൂപ്പർതാരങ്ങൾ!
സംവിധായകരും നടന്മാരും തന്നിൽ ഒരു അഭേദ്യമായ അടുപ്പമുണ്ടെന്ന് എല്ലാവരും പറയുന്ന കാര്യമാണ്. അതുപോലെ തന്റെ സിനിമകൾ വിശ്വസിപ്പിച്ച് ഏൽപ്പിക്കാൻ പറ്റുന്ന രണ്ട് നടന്മാരാണ് തന്റെ കരിയർ മാറ്റിമറിച്ചതെന്നും സംവിധായകൻ പ്രിയദർശൻ പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ നഷ്ടങ്ങളെ കുറിച്ചും പ്രിയൻ സംസാരിച്ചു.
പ്രിയദര്‍ശന്‍ എന്ന സംവിധായകനെ ഏറെ വിശ്വസിച്ച രണ്ട് നടന്മാരാണ് മോഹന്‍ലാലും അക്ഷയ് കുമാറും. ഈ രണ്ട് വ്യക്തികളും സ്‌ക്രിപിറ്റ് പോലും എന്നോട് ആവശ്യപ്പെടാറില്ല. അത്രമാത്രം എന്നെ വിശ്വസിക്കുന്നു എന്ന് പ്രിയന്‍ പറയുന്നു. അന്ധമായ വിശ്വാസത്തിനു പിന്നിലെ വിജയമാണ് ഓരോ സിനിമയെന്നും വ്യക്തമാണ്.
അക്ഷയ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, 'പ്രിയന് കഥ പറയാന്‍ അറിയില്ല, എടുക്കാനേ അറിയൂ' എന്ന്. ലാലും സമാനമായ അഭിപ്രായമാണ് പറയാറ്. ആ സ്‌നേഹവും വിശ്വാസവും എന്നെ സംബന്ധിച്ച് വലിയ ഉത്തരവാദിത്വമാണ്- പ്രിയദർശൻ പറഞ്ഞു.