Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ദിവസം രണ്ട് സന്തോഷങ്ങൾ, കേക്ക് മുറിച്ച് ആഘോഷിച്ച് ജയറാമിന്റെ കുടുംബം!

ഒരു ദിവസം രണ്ട് സന്തോഷങ്ങൾ, കേക്ക് മുറിച്ച് ആഘോഷിച്ച് ജയറാമിന്റെ കുടുംബം!

കെ ആര്‍ അനൂപ്

, ശനി, 13 ജനുവരി 2024 (15:01 IST)
2024 ജനുവരി 11 ജയറാം മറക്കില്ല, നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം എബ്രഹാം ഓസ്ലർ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടൻ നടത്തിയിരിക്കുന്നത്. എന്നാൽ സിനിമയുടെ വിജയം മാത്രമല്ല ജയറാമിന്റെ സന്തോഷത്തിന് കാരണം. ജനുവരി 11ന് മരുമകൾ താരിണിയുടെ ജന്മദിനം കൂടിയായിരുന്നു.കാളിദാസ് ജയറാമിന്റെ പ്രതിശ്രുത വധു താരിണിയുടെ പിറന്നാൾ കുടുംബം ആഘോഷിച്ചു.
 
 സിനിമയുടെ വിജയത്തോടൊപ്പം താരിണിയുടെ ജന്മദിനം കൂടി ആഘോഷിച്ച സന്തോഷത്തിലാണ് ജയറാമും കുടുംബാംഗങ്ങളും.
 
വിജയവും പിറന്നാളും ഒന്നിച്ചാഘോഷിച്ച ചിത്രങ്ങൾ കാളിദാസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.താരിണിയും ജയറാമും ഒന്നിച്ച് കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.
 
 ''എന്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ നേരുന്നു, എബ്രഹാം ഓസ്ലറിന് വിജയാശംസകളും''- എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കാളിദാസ് എഴുതിയത്.
 
കാളിദാസ് ജയറാം നായകനായി എത്തിയ പുതിയ ചിത്രമാണ് രജനി. വിനിൽ സ്‌കറിയ വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഡിസംബർ ആദ്യമായിരുന്നു റിലീസ് ചെയ്തത്.പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kamal: മതം ഇടപെട്ടാല്‍ സ്വതന്ത്രമായി ഒരു കലാരൂപവും ആവിഷ്‌കരിക്കാന്‍ സാധിക്കാതെ വരുമെന്ന് സംവിധായകന്‍ കമല്‍