Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉണ്ണിമുകുന്ദന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം,'ഷഫീക്കിന്റെ സന്തോഷം' റൊമാന്റിക് കോമഡി സിനിമ !

ഉണ്ണിമുകുന്ദന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം,'ഷഫീക്കിന്റെ സന്തോഷം' റൊമാന്റിക് കോമഡി സിനിമ !

കെ ആര്‍ അനൂപ്

, ബുധന്‍, 13 ഏപ്രില്‍ 2022 (11:57 IST)
മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം തുടങ്ങുന്നു. ഷഫീക്കിന്റെ സന്തോഷം എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് ഈ മാസം 16ന് തുടക്കമാകും.
 
ഇതൊരു റൊമാന്റിക് കോമഡിയാണ്, ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ആണെന്ന് ഉണ്ണിമുകുന്ദന്‍ വെളിപ്പെടുത്തി. യുഎംഎഫിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ അനൂപ് ആണ് നിര്‍വഹിക്കുന്നത്.
 
സിനിമയിലെ മറ്റു താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രത്തില്‍ 2 നായികമാര്‍ ഉണ്ടെന്ന് കേള്‍ക്കുന്നു.എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീസ്റ്റ് കാണാന്‍ കല്യാണി പ്രിയദര്‍ശന്‍, സ്പോയിലറുകള്‍ ഒഴിവാക്കാന്‍ നടിയുടെ അടിപൊളി ഐഡിയ !