എസ് ഐ മണി സാറിനും ടീമിനും കേരള പൊലീസിൽ മാത്രമല്ല, അങ്ങ് തമിഴ്നാട് പൊലീസിലും ഉണ്ടെടാ ഫാൻസ്!

ചൊവ്വ, 14 മെയ് 2019 (13:07 IST)
പ്രേക്ഷകർ അൽപ്പം അക്ഷമയോടുകൂടി തന്നെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം പേര് പ്രഖ്യാപിച്ചത് മുതൽ തന്നെ പ്രേക്ഷകമനസ്സിൽ ഇടം നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾ മുന്നേറുകയാണ്.
 
ഇപ്പോൾ കേരള പൊലീസിന്റെയും തമിഴ്നാട് പൊലീസിന്റേയും വക ഉണ്ട പോസ്റ്റർ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഉണ്ടയുടെ ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസിന്റെ വക പ്രൊമോഷൻ പോസ്റ്റർ പുറത്തുവിട്ടത്. പിന്നാലെ തമിഴ്നാട് പൊലീസിന്റേയും ക്രിയേറ്റീവ് ആയ പോസ്റ്റർ പുറത്തുവന്നിട്ടുണ്ട്.  
 
'ഇൻസ്പെക്ടർ മണിസാർ' എന്ന് സഹപ്രവർത്തകർ വിളിക്കുന്ന സബ് ഇൻസ്പെക്ടർ മണികണ്‌ഠൻ സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വിഷു ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയത്. പിന്നാലെ പൊലീസ് വേഷത്തിൽ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളും പുറത്തെത്തി തുടങ്ങി. പൊലീസ് യൂണിഫോമിൽ തന്നെയാണ് മമ്മൂട്ടിയുടെ പുറത്തുവന്ന ഫസ്റ്റ് ലുക്കും. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ഉണ്ട.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഫ്ലെക്സിബിൾ ആയ നടനാര്? മോഹൻലാലോ മമ്മൂട്ടിയോ?- മമ്മൂട്ടിയെന്ന് ലോഹിത‌ദാസ് !