Webdunia - Bharat's app for daily news and videos

Install App

‘ഉണ്ട‘ സിനിമ; അശ്ലീല കമന്റിട്ടയാ‍ളെ കൊണ്ട് മാപ്പ് പറയിപ്പിച്ച് മാല പാർവതി

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (12:06 IST)
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട' എന്ന ചിത്രത്തിന് ഗംഭീരമെന്ന് റിവ്യു നൽകിയ നടി മാല പാർവതിയുടെ പോസ്റ്റിൽ അശ്ലീല കമന്റിട്ടയാൾക്ക് കിടിലൻ മറുപടി നൽകി താരം. ചിത്രത്തിന് ഫുൾ മാർക്കായിരുന്നു നടി നൽകിയത്. 
 
എന്നാൽ, ഇതിനു കീഴിൽ ‘മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ’ എന്ന് കമന്റിട്ട രാജു എന്ന വ്യക്തിക്കാണ് മാല പാർവതി മറുപടി നൽകിയത്. ‘കുറെ നാളായി താങ്കള്‍ ഇങ്ങനെ തന്നെയാണല്ലോ? Block ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ..അത് വ്യക്തവും ആണ്. മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്ലീല ധ്വനി സ്വയം മനസിലായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വ്യക്തമാണ്’ എന്നായിരുന്നു പാര്‍വതിയുടെ മറുപടി. 
 
ഇന്നലെ കണ്ടു. ഗംഭീര സിനിമ.ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്പെഷ്യലാണ്. എന്നാൽ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമൻറ് ഒന്ന് നോക്കിക്കേ.. രണ്ട് അർത്ഥത്തിൽ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്... എവിടെ വേണമെങ്കിലും കോമഡി എന്ന പേരിൽ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ...'' - എന്ന് പറഞ്ഞ് താരം ഇതിന്റെ സ്ക്രീൻ‌ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ഇയാൾ മാപ്പ് പറഞ്ഞ് രംഗത്തെത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments