Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടക്കക്കാരന്‍ ആയതുകൊണ്ട് ഡ്യൂപ്പില്ല, വലിയ മതില്‍ ചാടുന്ന സീനില്‍ പരുക്ക്; അന്ന് മമ്മൂട്ടിയല്ല, സജിന്‍

Mammootty
മലയാള സിനിമയുടെ വല്ല്യേട്ടനാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ സിനിമാ അഭിനയം തുടങ്ങിയിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയായി. ഉയര്‍ച്ച താഴ്ച്ചകളുടെ കരിയറായിരുന്നു മമ്മൂട്ടിയുടേത്. അതിനിടയിലെല്ലാം മമ്മൂട്ടിയെന്ന മഹാനടന്‍ വളര്‍ന്നു. മമ്മൂട്ടിയെ കുറിച്ച് പല കാര്യങ്ങളും ഇപ്പോള്‍ ആരാധകര്‍ക്ക് അറിയാം. എന്നാല്‍, അദ്ദേഹത്തെ കുറിച്ച് അറിയാത്ത ചില രഹസ്യങ്ങളുമുണ്ട്. അതില്‍ ഒരെണ്ണം എന്താണെന്ന് നമുക്ക് നോക്കാം. 
 
മമ്മൂട്ടിയുടെ യഥാര്‍ഥ പേര് മുഹമ്മദ് കുട്ടി എന്നായിരുന്നു. പിന്നീടാണ് അദ്ദേഹം മമ്മൂട്ടിയായത്. സിനിമയിലെത്തിയപ്പോള്‍ അദ്ദേഹത്തിനു മറ്റൊരു പേര് കിട്ടിയിരുന്നു. ആ പേര് സജിന്‍ എന്നാണ്. ഷീല നിര്‍മിച്ച  'സ്‌ഫോടനം' എന്ന സിനിമയില്‍ ആയിരുന്നു മമ്മൂട്ടിയുടെ പേര് സജിന്‍.  തുടക്കക്കാരനായതുകൊണ്ട് ഈ പടത്തില്‍ മമ്മൂട്ടിക്ക് അവര്‍ ഡ്യൂപ്പിനെ കൊടുത്തില്ല. വലിയ മതിലില്‍  നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു ഈ രംഗത്തിന് വേണ്ടി അദ്ദേഹം ഡ്യൂപ്പ് ഇല്ലാതെ ചാടി. പക്ഷെ അന്ന് മമ്മൂട്ടിക്ക് ഒരു വലിയ പരിക്ക് പറ്റിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിന്നുകെട്ട് സീരിയലിലെ ലക്ഷ്മിയെ ഓര്‍മയില്ലേ? നടി മീനാക്ഷി സുനില്‍ ഇപ്പോള്‍ എവിടെയാണ്?