Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായിക, 18-ാം വയസ്സില്‍ ഫെമിന മിസ് ഇന്ത്യ, അക്ഷയ് കുമാറുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ്; പൂജ ബത്രയുടെ ജീവിതം ഇങ്ങനെ

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായിക, 18-ാം വയസ്സില്‍ ഫെമിന മിസ് ഇന്ത്യ, അക്ഷയ് കുമാറുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ്; പൂജ ബത്രയുടെ ജീവിതം ഇങ്ങനെ
, ശനി, 4 സെപ്‌റ്റംബര്‍ 2021 (16:02 IST)
'അമ്മൂമക്കിളി വായാടി..' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പം തുള്ളിച്ചാടി മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച പൂജ ബത്രയെന്ന സുന്ദരിയെ ഓര്‍മയില്ലേ? മോഹന്‍ലാലിനൊപ്പം ചന്ദ്രലേഖയിലും മമ്മൂട്ടിക്കൊപ്പം മേഘത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൂജയുടെ വ്യക്തിജീവിതത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. 
 
1976 ഒക്ടോബര്‍ 27 നാണ് പൂജ ബത്രയുടെ ജനനം. താരത്തിന് ഇപ്പോള്‍ 44 വയസ്സ് കഴിഞ്ഞു. എംബിഎയ്ക്ക് ശേഷമാണ് പൂജ മോഡലിങ് രംഗത്തേക്കും സിനിമാ രംഗത്തേക്കും എത്തുന്നത്. 1993 ല്‍ ഫെമിന മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ആയി പൂജ തിരഞ്ഞെടുക്കപ്പെട്ടു. മിസ് ഏഷ്യാ പസഫിക് മത്സരത്തില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 
 
1997 ല്‍ വീര്‍സാത്തിലൂടെയാണ് പൂജ ബോളിവുഡില്‍ അരങ്ങേറിയത്. മികച്ചൊരു അത്‌ലറ്റ് കൂടിയായിരുന്നു താരം. 
 
തൊണ്ണൂറുകളില്‍ സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറുമായി ബന്ധപ്പെട്ട് പൂജ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍, പിന്നീട് ഈ ബന്ധം തകരുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
 
2002 ലാണ് പൂജയുടെ വിവാഹം. ഡോ.സോനു എസ്.അഹുല്‍വാലിയ ആയിരുന്നു വരന്‍. ഈ ബന്ധത്തിനു ഒന്‍പത് വര്‍ഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യര്‍ ഡോക്ടര്‍, ജയസൂര്യ ആജെ,പ്രജേഷ് സെനിന്റെ 'മേരി ആവാസ് സുനോ' ഒരുങ്ങുന്നു