Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം; അതൊരു ദുരന്തമായി പോയെന്ന് ഉണ്ണി മുകുന്ദന്‍

Unni Mukundan about flop movie
, ബുധന്‍, 1 ജൂണ്‍ 2022 (11:14 IST)
ഏറെ ആരാധകരുള്ള യുവനടനാണ് ഉണ്ണി മുകുന്ദന്‍. തന്റെ സിനിമ കരിയറിലുണ്ടായ മോശം സിനിമയെ കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
 
കുറച്ച് കൂടി ശ്രദ്ധ ചെലുത്തി സിനിമ ചെയ്യണമായിരുന്നെന്നും അതൊരു ദുരന്തം സിനിമയായിരുന്നെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സാമ്രാജ്യം രണ്ടാം ഭാഗമാണ് ആ സിനിമ.
 
' എന്റെ കരിയറിലെ മോശം സിനിമകള്‍ ഏതാണെന്ന് ഞാന്‍ പറയാം. എന്റെ സിനിമകള്‍ മിക്കതും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ഇമോഷണലി കണക്ട് ആണ്. എനിക്ക് അഞ്ചിലധികം നല്ല സിനിമകളുണ്ട്. പക്ഷേ ഞാന്‍ കുറച്ച് കൂടി ശ്രദ്ധ കാണിക്കണമായിരുന്നു. സാമ്രാജ്യം സിനിമയുടെ രണ്ടാം ഭാഗം എടുത്തിരുന്നു. അത് ഒരു തരത്തില്‍ ദുരന്തമായിരുന്നു. പക്ഷേ തുടക്കകാലത്ത് കിട്ടിയ ഒരു അവസരമായാണ് അതിനെ കാണുന്നത്. അതുപോലെ തന്നെയാണ് മല്ലുസിങ് ഉണ്ടായതും. പക്ഷേ മല്ലുസിങ് ഹിറ്റായി. സാമ്രാജ്യം വിജയിച്ചില്ല,' ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സുഹൃത്തുക്കളെ ഭ്രാന്തമായി പ്രണയിക്കുന്നവന്‍'; മാഡിക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ പ്രജേഷ് സെന്‍